Advertisement

പെരുന്നാള്‍ ആഘോഷത്തില്‍ പ്രവാസി സമൂഹം; വിശ്വാസ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍

July 10, 2022
2 minutes Read
eid mubarak in gulf countries

യുഎഇയിലും ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ നടന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.കൊവിഡ് ഭീതിയകന്ന പെരുന്നാള്‍ നിറവിലാണ് പ്രവാസികള്‍. യുഎഇയില്‍ വിവിധയിടങ്ങളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ രാഷ്ട്രനേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തു.( eid mubarak in gulf countries )

കൊവിഡ് ജാഗ്രത പാലിച്ചുവേണം ആഘോഷങ്ങളെന്ന് ഗള്‍ഫ് രാജ്യങ്ങളിലും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഈദ് ഗാഹുകളും മറ്റ് ഒത്തുചേരലുകളും ഇത്തവണ നടന്നത്. ഷാര്‍ജ മതകാര്യ വകുപ്പ് ഷാര്‍ജയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള ഷാര്‍ജ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ ഈദ് ഗാഹില്‍ യുഎഇയുടെ നിരവധി ഭാഗങ്ങളില്‍ നിന്ന് വിശ്വാസികളെത്തി. മാനവിക ഐക്യത്തിന്റെയും സമാധാനത്തിന്റെയും പതാക വാഹകരാകണമെന്ന ആഹ്വാനമാണ് പെരുന്നാള്‍ ആഘോഷത്തില്‍ നിറഞ്ഞുനിന്നത്.

Read Also: യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ; ആഘോഷമാക്കി പ്രവാസികള്‍

മുസ്ലിം സമൂഹം പ്രതിസന്ധികള്‍ നേരിടുന്ന പുതിയ കാലത്ത് ‘ലോകരക്ഷിതാവില്‍ ഭാരമേല്‍പ്പിക്കാനും’ മനസാന്നിധ്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനും ഇബ്രാഹിം നബിയുടെ പാഠങ്ങള്‍ പ്രാപ്തമാക്കുമെന്ന് ഹുസൈന്‍ സലഫി പറഞ്ഞു. അവധി ദിനങ്ങളായതിനാല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്.

Story Highlights: eid mubarak in gulf countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top