Advertisement

യുഎഇയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

July 10, 2022
2 minutes Read

അബുദാബിയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. അല്‍ മഫ്രക് ഏരിയയിലെ വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സ് സംഘവും വിജയകരമായി തീ നിയന്ത്രണവിധേമാക്കി. ആളപായമില്ല.

Read Also: അബുദാബിയില്‍ കെട്ടിടത്തിന് തീപിടിച്ചു; 19 പേര്‍ക്ക് പൊള്ളലേറ്റു

സ്‌ക്രാപ്ഡ് ഹെവി വാഹനങ്ങളും ടാങ്കറുകളും സൂക്ഷിക്കുന്ന സ്ഥലമായിരുന്നു ഇത്.
കെട്ടിടത്തിന്റെ കൂളിങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Story Highlights: Abu Dhabi warehouse fire extinguished, no casualties

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top