അമ്മയുടെ പെന്‍ഷന്‍ തുക നഷ്ടപ്പെടാതിരിക്കാന്‍ മൃതദേഹം മാസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ചു; മകള്‍ അറസ്റ്റില്‍

അമ്മയ്ക്ക് ലഭിച്ചുവരുന്ന പെന്‍ഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇവര്‍ മരിച്ച ശേഷം മൃതദേഹം മാസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ച മകള്‍ അറസ്റ്റില്‍. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. 93 വയസുകാരിയായ മേരി ഹോസ്‌ക്കിന്റെ മൃതദേഹം രണ്ട് മാസത്തോളം സൂക്ഷിച്ചുവച്ചതിന് മകള്‍ 69കാരിയായ മിഷേല്‍ ഹോസ്‌ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് മേരി മരിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷനാണ് ഇവര്‍ക്ക് ലഭിച്ചുവന്നിരുന്നത്. (Florida woman hides mother’s body in freezer)
വളരെ അപ്രതീക്ഷിതമായി നടത്തിയ ഒരു പരിശോധനയ്‌ക്കൊടുവിലാണ് ഫ്രീസറില്‍ സൂക്ഷിച്ചനിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ മിഷേല്‍ പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം സൂക്ഷിക്കാനാണ് വലിയ ഫ്രീസര്‍ വാങ്ങിയതെന്നും അമ്മയുടെ പെന്‍ഷന്‍ കിട്ടാനാണ് ഇതെല്ലാം ചെയ്തതെന്നും ഇവര്‍ സമ്മതിച്ചു.
അമ്മയുടെ മരണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതിനും മൃതദേഹം രണ്ട് മാസത്തോളം സൂക്ഷിച്ചുവച്ചതിനുമാണ് മിഷേലിനെതിരെ കേസെടുത്തിരിക്കുന്നത്. നന്നായി രക്തം പുരണ്ട ഒരു പുതപ്പ് കണ്ടെടുത്തതാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് വിചാരണയ്ക്കുശേഷം ഇവര്‍ക്ക് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
Story Highlights: Florida woman hides mother’s body in freezer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here