തട്ടിയും ഉരുമ്മിയും ഇനിയും ഞങ്ങള്‍ മുന്നോട്ട്; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് ഹരീഷ് പേരടി

മോഹന്‍ലാലിനൊപ്പമുള്ള സൗഹൃദ ചിത്രം പങ്കിട്ട് ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം ഹൃദയ സ്പര്‍ശിയായ കുറിപ്പ് കൂടി ചേര്‍ത്താണ് ഹരീഷ് പേരടിയുടെ പോസ്റ്റ്. കുറിപ്പില്‍ മോഹന്‍ലാലിനോടുള്ള അഭിപ്രായ വ്യത്യാസവും ഇരുവരും തമ്മിലുള്ള ബന്ധവും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.(hareesh peradi facebook post about mohanlal)
അഭിപ്രായ വിത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥത്തില്‍ വിസ്മയമാകുകയാണ്. ഇനിയും തങ്ങള്‍ തട്ടിയും ഉരുമ്മിയും മുന്നോട്ടുപോകുമെന്നും ഹരീഷ് പേരടി പറഞ്ഞു.
Read Also: മോഹൻലാലിന്റെ പുത്തൻ വീട്; ഇന്റീരിയർ വിഡിയോ പുറത്ത്
ഫേസ്ബുക്ക് കുറിപ്പ്;
‘എത്ര നമ്മള്‍ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നു…അഭിനയത്തില്‍ മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ’….
Story Highlights: hareesh peradi facebook post about mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here