യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ; ആഘോഷമാക്കി പ്രവാസികള്‍

യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടായി. അല്‍ ഐന്‍ സിറ്റി പരിസരങ്ങളില്‍ ആകാശം മേഘാവൃതമായി തുടരുകയാണ്. മഴയെ ആഘോഷിക്കുന്ന പ്രവാസികളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. (heavy rain in uae dubai abudabi sharjah)
ശനിയാഴ്ച വൈകിട്ട് മുതല്‍ യുഎഇയിലെ താപനിലയില്‍ വലിയ കുറവുണ്ടായി. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച പല പ്രവാസികള്‍ക്കും ഡ്രൈവിനിടെ മഴ ആസ്വദിക്കാനായി. ആകാശം മേഘാവൃതമായി തുടരുന്ന പശ്ചാത്തലത്തില്‍ അടുത്ത ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ മാറിവരുന്ന വേഗപരിധി പാലിക്കണമെന്നും ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയത്ത് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story Highlights: heavy rain in uae dubai abudabi sharjah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here