Advertisement

ശ്രീലങ്കയ്ക്ക് കൂടുതൽ സാമ്പത്തിക സഹായവുമായി ഇന്ത്യ; 3.8 ബില്യൺ ഡോളർ സഹായം നൽകി

July 10, 2022
3 minutes Read

ശ്രീലങ്കയ്ക്ക് കൂടുതൽ സാമ്പത്തിക സഹായവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 3.8 ബില്യൺ ഡോളറിൻറെ സഹായം ഇതിനോടകം നൽകി കഴിഞ്ഞു. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികൾ, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകൾ പുരോഗമിക്കുകയാണ്. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകൾ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.(India support of over US$ 3.8 billion for srilanka)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതൽ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.അഭയാർത്ഥി പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോർട്ടുള്ളത്.

അതേസമയം ശ്രീലങ്കൻ ജനതയയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാൻ ശ്രീലങ്കയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കൻ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ശ്രീലങ്ക പ്രതിസന്ധി മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

Story Highlights: India support of over US$ 3.8 billion for srilanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top