ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഇന്ത്യ ; അഭയാര്‍ഥി പ്രതിസന്ധിയില്ല: വിദേശകാര്യമന്ത്രി

ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. ശ്രീലങ്കയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് എസ് ജയശങ്കർ പറഞ്ഞു. ഇപ്പോൾ അഭയാർത്ഥി പ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം ഉണ്ടാകുമെന്ന ആശങ്കയില്ലെന്നും എസ്.ജയശങ്കര്‍ തിരുവനന്തപുരത്ത് പറഞ്ഞു.(indias support over srilankan ecnomic crisis)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
ശ്രീലങ്കക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെങ്കിലും നിലവിലത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു മാത്രമാകും ഇന്ത്യ നിലപാട് സ്വീകരിക്കുക. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് പുറത്ത് വരാൻ ശ്രീലങ്ക ശ്രമിക്കുന്നുവെന്നും ശ്രീലങ്കയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളതെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു.
അതേസമയം ശ്രീലങ്കയിലെ തലൈ മന്നാറിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപകമായ അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം മാത്രമാകും നിലപാട് വ്യക്തമാക്കുക.
പ്രക്ഷോഭകര്‍ ഔദ്യോഗികവസതി പിടിച്ചെടുത്തതോടെ ഒളിവില്‍ പോയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജ്യം വിട്ടെന്നാണ് സൂചന. ഗോട്ടബയ ബുധനാഴ്ച രാജി വയ്ക്കുമെന്ന് സ്പീക്കര്‍ മഹിന്ദ അബൈവര്‍ധന പറഞ്ഞു. സ്പീക്കര്‍ ഇടക്കാല പ്രസിഡന്‍റാകാനും 30 ദിവസത്തിനുളളില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനും ധാരണയായി.
Story Highlights: indias support over srilankan ecnomic crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here