നിരന്തര വേലിയേറ്റത്തിൽ വലഞ്ഞ് മൺറോത്തുരുത്തുകാർ; പ്രശ്നം പരിഹരിക്കാൻ വീടുകൾ കയറിയിറങ്ങി സർവേ

ടൂറിസം മേഖലയായ മൺറോത്തുരുത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് നിരന്തര വേലിയേറ്റം. ഇത് സൃഷ്ടിക്കുന്ന ദുരിതങ്ങളും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാൻ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഈമാസം മൺറോത്തുരുത്തിലെ വീടുകൾ കയറിയിറങ്ങി സർവേ നടത്തും. ജില്ലാ ആസൂത്രണ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഫീൽഡ് സർവേ നടത്തുന്നത്. ( Problems faced by Munroe Island as a tourism sector )
Read Also:ടൂറിസം കേന്ദ്രമായ മൺറോത്തുരുത്തിൽ ആംഫിബീയൻ വീടുകൾ ഉയരും; സാദ്ധ്യതാപഠനം നടത്തി
ടൂറിസം, കൃഷി അനുബന്ധ മേഖല, മണ്ണ് സംരക്ഷണം, അടിസ്ഥാന സൗകര്യം എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തുന്നത്. ഈ മേഖലകളിൽ പ്രത്യേക പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നാല് സബ് കമ്മിറ്റികളും രൂപീകരിച്ചിരുന്നു. സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാനാണ് ഫീൽഡ് സർവേ. സർവേ വിവരങ്ങൾ അടിസ്ഥാനമാക്കിയാകും സബ് കമ്മിറ്റികൾ പദ്ധതി തയ്യാറാക്കുക.
കഴിഞ്ഞമാസം 8ന് ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്. ഇന്നലെ ചേർന്ന വിലയിരുത്തൽ യോഗത്തിൽ അടുത്തമാസം 8ന് മുമ്പ് കരട് പദ്ധതികൾ സമർപ്പിക്കാൻ തീരുമാനിച്ചു.
Story Highlights: Problems faced by Munroe Island as a tourism sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here