Advertisement

ഇത് പിറവം മുൻ എം.എൽ.എ എം.ജെ ജേക്കബാണ്!; ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.വി. ശ്രീനിജിൻ‌

July 10, 2022
Google News 3 minutes Read
PV Sreenijin's Facebook post about former MLA MJ Jacob

ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ പിറവം മുൻ എം.എൽ.എ എം.ജെ ജേക്കബിന്റെ ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവെച്ച് പി.വി. ശ്രീനിജിൻ‌ എം.എൽ.എ. ഏജ് ഈസ് ജസ്റ്റ് എ നമ്പർ എന്ന പ്രയോ​ഗം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കുകയാണ് 81 വയസുകാരനായ എം ജെ ജേക്കബ്. മത്സരിച്ച 200 മീ. ഹർഡിൽസിലും 800 മീ. ഹർഡിൽസിലും വെങ്കലമാണ് അദ്ദേഹം നേടിയത്. ( PV Sreenijin’s Facebook post about former MLA MJ Jacob )

“പിറവം മുൻ എം.എൽ.എ സ. എം ജെ ജേക്കബ്. ഫിൻലാന്റിൽ നടന്ന ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. മത്സരിച്ച 200 മീ. ഹർഡിൽസിലും 800 മീ. ഹർഡിൽസിലും വെങ്കലം നേടി. സ. എം ജെ നമ്മുടെ അഭിമാനം..” – പി.വി. ശ്രീനിജിൻ എം.എൽ.എ ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: രാഹുൽ​ഗാന്ധി കലർപ്പില്ലാത്ത ആർ.എസ്.എസ് വിരുദ്ധൻ; ഫെയ്സ് ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

2021ൽ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്ന് ഇനങ്ങളിൽ അദ്ദേഹം സ്വർണം നേടിയിരുന്നു. അന്ന് ലോങ്‌ ജമ്പിലും 80, 200 മീറ്റർ ഹർഡിൽസിലുമാണ് അദ്ദേഹം ഒന്നാമതെത്തിയത്‌. 1963 ൽ കേരളത്തിലെ അന്നത്തെ ഏക സർവകലാശാലയായ കേരള യൂണിവേഴ്സിറ്റിയുടെ ചാമ്പ്യൻഷിപ്പ് നേടിയതോടെയാണ് കായിക ലോകത്തെ മിന്നും പ്രകടനങ്ങളുടെ തുടക്കം. അന്ന് 400 മീറ്റർ ഹാർഡിൽസിൽ റെക്കോഡ് വിജയമാണ് എം ജെ ജേക്കബ് നേടിയത്.

2006ൽ ആണ് പിറവം മണ്ഡലത്തിൽ നിന്ന്‌ സിപിഐഎം സ്ഥാനാർഥിയായി മന്ത്രി ടി എം ജേക്കബ്ബിനെ അട്ടിമറിച്ച്‌ അദ്ദേഹം എംഎൽഎയായത്. രണ്ടുതവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി. എംഎ, എൽഎൽബി ബിരുദധാരിയാണ്‌. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് തന്റെ കരുത്തെന്ന് എം ജെ ജേക്കബ് പറയുന്നു.

Story Highlights: PV Sreenijin’s Facebook post about former MLA MJ Jacob

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here