Advertisement

രാഹുൽ​ഗാന്ധി കലർപ്പില്ലാത്ത ആർ.എസ്.എസ് വിരുദ്ധൻ; ഫെയ്സ് ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

June 18, 2022
Google News 2 minutes Read
shafi parambil

രാഹുൽ​ഗാന്ധി കലർപ്പില്ലാത്ത ആർ.എസ്.എസ് വിരുദ്ധനായതിനാലാണ് നാഷണൽ ഹെറാൾഡ് കേസിൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ വേട്ടയാടുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയെ സംഘപരിവാർ ആക്രമിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന്റെ ചിത്രവും അദ്ദേഹം ഫെയ്സ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

” നാഷണൽ ഹെറാൾഡ് കേസിൽ സത്യത്തിന്റെ കണിക പോലുമില്ലെന്ന് റിപ്പോർട്ട് കൊടുത്ത ഇ.ഡി ഡയറക്ടറെ തൽസ്ഥാനത്തു നിന്ന് തെറിപ്പിച്ച്, ആർഎസ്എസ് വിധേയനെ അന്വേഷണ ചുമതല ഏല്പിച്ചിട്ടും രാഹുൽ ഗാന്ധിക്കെതിരെ ഒരു എഫ്.ഐ.ആർ പോലും ഇടാൻ കഴിയാത്തൊരു കേസിൽ, അയാളെ നാല് ദിവസം ചോദ്യം ചെയ്യുന്നതിന് ഒറ്റ കാരണമേയുള്ളു, അയാൾ കലർപ്പില്ലാത്ത ആർ.എസ്.എസ് വിരുദ്ധനാണ്.

Read Also: ‘അ​ഗ്നിപഥ് അല്ല, അ​ഗ്നി അബദ്ധ്’ ആണ് പദ്ധതി; കേരളത്തിലും പ്രതിഷേധം തുടങ്ങുമെന്ന് ഷാഫി പറമ്പിൽ

അന്വേഷണം കോൺഗ്രസ്സിനെതിരെയാണെങ്കിൽ കടുക് മണി വലിപ്പത്തിൽ സത്യമില്ലെങ്കിൽ പോലും 5ജി വേഗത്തിൽ ആകുന്ന ഏജൻസികൾ, സംഘപരിവാർ അനുഭാവികളുടെയും അവരുടെ ഒക്കെ ചങ്ങായിമാരുടെയും കാര്യം വരുമ്പോൾ ഒച്ചിന്റെ വേഗത്തിലാകുന്നത് യാദൃശ്ചികമല്ല”. – ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാഹുല്‍ ഗാന്ധി കത്ത് നല്‍കിയിരുന്നു. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കൂടെ നില്‍ക്കണമെന്ന് കാണിച്ചാണ് രാഹുല്‍ കത്തയച്ചത്. അതനുസരിച്ച് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Story Highlights: Rahul Gandhi is anti-RSS; Shafi Parampil with Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here