Advertisement

‘അ​ഗ്നിപഥ് അല്ല, അ​ഗ്നി അബദ്ധ്’ ആണ് പദ്ധതി; കേരളത്തിലും പ്രതിഷേധം തുടങ്ങുമെന്ന് ഷാഫി പറമ്പിൽ

June 18, 2022
Google News 3 minutes Read

അ​ഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉയരവെ കേരളത്തിലും പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. അ​ഗ്നിപഥ് അല്ല അ​ഗ്നി അബദ്ധ് ആണ് പദ്ധതിയെന്നും യുവാക്കളുടെ തൊഴിൽ സാധ്യതകൾ തച്ചു തകർക്കുന്ന ജെസിബിയായി പദ്ധതി മാറുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. (agnipath shafi parambil says protest will start in kerala)

Read Also: ഹൃദയങ്ങൾ കീഴടക്കി “777 ചാർളി”; സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി…

അ​ഗ്നിപഥിനെതിരെ രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.ഒരു വർഷം രണ്ട്‌ കോടി തൊഴിലവസരം സൃഷ്‌ടിക്കുമെന്ന് പറഞ്ഞ് 8 വർഷം മുൻപ് അധികാരത്തിൽ നരേന്ദ്ര മോദി രാജ്യത്തെ നയിച്ചത് 45 വർഷത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലെക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷാഫി പറമ്പിൽ- ഫേസ്ബുക്ക് പോസ്റ്റ്

അഗ്നിപഥ് രാജ്യത്തിന് “അബദ്ധപഥ്” ആകും.
രാഹുൽ ഗാന്ധി പറഞ്ഞ പോലെ സാമ്പത്തിക ഭദ്രതയെ തകർത്ത നോട്ട് നിരോധനം,
വ്യാപാരികളെ വഞ്ചിച്ച ജിഎസ്ടി,
കർഷകർക്ക് വേണ്ടാത്ത കാർഷിക നിയമങ്ങൾ,
ഇപ്പോൾ യുവതയെ നിഷേധിക്കുന്ന അഗ്നിപഥിലൂടെ മോദി രാജ്യ സുരക്ഷയെയും വെല്ലുവിളിക്കുകയാണ്.
മുൻ സൈനിക മേധാവിമാർ ഉൾപ്പടെ പറയുന്നത് ഇത് രാജ്യതിന്റെ സൈനിക ശേഷിക്ക് വലിയ ഭീഷണിയാകും എന്നാണ്. 4 വർഷം കൊണ്ട് വന്നു പോകാൻ സൈന്യം പിക്നിക്ക് കേന്ദ്രമല്ല എന്നും അവർ വാദിക്കുന്നു.
മാത്രമല്ല രാജ്യസേവനത്തിനും തൊഴിലിനും ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം റാങ്കുമില്ല, പെൻഷനുമില്ല. രണ്ടുവർഷത്തേക്ക് നേരിട്ടുള്ള നിയമനവുമില്ല. നാലുവർഷത്തെ സൈനികസേവനത്തിനുശേഷം സ്ഥിരമായുള്ള ഭാവിയുമില്ലാത്ത അവസ്ഥായാണ് നേരിടേണ്ടി വരുന്നത് .
ഒരു വർഷം രണ്ട്‌ കോടി തൊഴിലവസരം സൃഷ്‌ടിക്കുമെന്ന് പറഞ്ഞ് 8 വർഷം മുൻപ് അധികാരത്തിൽ നരേന്ദ്ര മോദി രാജ്യത്തെ നയിച്ചത് 45 വർഷത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലെക്കാണ്.

രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകും.

അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കാനാണ് ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെയും തീരുമാനം. പദ്ധതിയില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്ന് പ്രകടനം നടത്തുമെന്ന് സംഘടന അറിയിച്ചു.പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും സേനാ വിഭാഗങ്ങളില്‍ സ്ഥിരം നിയമനം ഇല്ലാതാക്കാനുള്ള ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

അതേസമയം, അഗ്നിപഥ് പദ്ധതിയിലൂടെ നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ അറിയിച്ചു. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങുമെന്നും ഡിസംബറില്‍ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: agnipath shafi parambil says protest will start in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here