Advertisement

‘വയസ് വെറും നമ്പർ മാത്രം’; ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇരട്ട വെങ്കലം നേടിയ മുൻ എംഎൽഎ എം ജെ ജേക്കബിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

July 10, 2022
Google News 3 minutes Read

ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇരട്ട വെങ്കലം നേടി 80കാരനായ മുൻ എംഎൽഎ എം ജെ എം ജെ ജേക്കബിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സഖാവെ, വയസ് വെറും നമ്പര്‍ മാത്രമാണെന്ന് എല്ലാവരും പറയാറുണ്ടത്. അങ്ങ് അത് തെളിയിച്ചു. സഖാവ് എംജെ നമ്മുടെ അഭിമാനമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. (sivankutty congratulates mj jacob for winning masters championship)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

സിപിഐഎം നേതാവ് ഫിന്‍ലന്‍ഡിലെ മെഡലുമായി നില്‍ക്കുന്ന ചിത്രവും മന്ത്രി പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച 200, 800 മീറ്റര്‍ ഹര്‍ഡില്‍സ് വിഭാഗങ്ങളിലാണ് പിറവം മുന്‍ എംഎല്‍എ മെഡലുകള്‍ നേടിയത്. മുന്‍പും അത്‌ലറ്റിക്‌സില്‍ ഒട്ടെറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പൊതുപ്രവര്‍ത്തകനാണ് എം ജെ ജേക്കബ്. ഏഷ്യ, ചൈന, ജപ്പാന്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നടന്ന മാസ്റ്റേഴ്‌സ് ഏഷ്യന്‍ മീറ്റിലും ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നടന്ന ലോകമീറ്റിലും സ്വര്‍ണം നേടിയിട്ടുണ്ട്.

വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

സഖാവെ…
വയസ് വെറും നമ്പർ മാത്രമാണെന്ന് എല്ലാവരും പറയാറുണ്ട്. അങ്ങത് തെളിയിച്ചു.
“പിറവം മുൻ MLA സ. എം ജെ ജേക്കബ്
ഫിൻലാന്റിൽ നടന്ന ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. മത്സരിച്ച 200 മീ. ഹർഡിൽസിലും 800 മീ. ഹർഡിൽസിലും വെങ്കലം നേടി.”
സ. എം ജെ നമ്മുടെ അഭിമാനം..

2006ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച എം ജെ ജേക്കബ് മന്ത്രി ടി എം ജേക്കബിനെ അട്ടിമറിച്ച് എംഎല്‍എയായി. രണ്ടുതവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി. രണ്ടുതവണയും മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. എംഎ, എല്‍എല്‍ബി ബിരുദധാരിയായ എംജെ ജേക്കബ് ഇപ്പോഴും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്.

Story Highlights: sivankutty congratulates mj jacob for winning masters championship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here