Advertisement

ആർഎസ്എസ് രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ്, നിരോധിച്ച സംഘടനയല്ല: വി മുരളീധരൻ

July 10, 2022
Google News 2 minutes Read

ആർഎസ്എസിനെ പറ്റി പറഞ്ഞാൽ തെറ്റാണെന്ന് കരുതുന്നവർ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആർഎസ്എസ് രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് നിരോധിച്ച സംഘടനയല്ല. ആർഎസ്എസിനെതിരെ സംസാരിച്ചാൽ ജനങ്ങളുടെ പിന്തുണ കിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു. ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.(v muraleedharan support over rss)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

‘ആർഎസ്എസ് എന്നുപറയുന്നത് രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ്. ആർഎസ്എസിനെ നിയമം മൂലം നിരോധിച്ചിട്ടില്ല. ആർഎസ്എസിനെതിരെ സംസാരിച്ചാൽ ജനങ്ങളുടെ പിന്തുണ കിട്ടില്ല. ഭരണഘടനയിൽ തിരുത്ത് വേണമെന്ന ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ല’- കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.

അതേസമയം ഭരണഘടനയ്ക്ക് എതിരെ വിവാദ പരാമർശങ്ങളുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു.വികലമായ മതേതര സങ്കൽപ്പമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്.ആ നിലയ്ക്കുള്ള ഭരണഘടനാ ഭേദഗതികൾ പ്രതീക്ഷിക്കാം. ഭരണഘടനയിൽ പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കൽപങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങളിൽ ഭരണഘടനാ ഭേദഗതി വേണമെന്നും കൃഷ്ണദാസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Story Highlights: v muraleedharan support over rss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here