ആദിശങ്കരാചാര്യയുടെ പ്രതിമ നിര്‍മാണത്തിന് സ്‌റ്റേ; നടപടി മധ്യപ്രദേശ് ഹൈക്കോടതിയുടേത്

ആദിശങ്കരാചാര്യയുടെ പ്രതിമ നിര്‍മാണം സ്റ്റേ ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി. 2000 കോടി രൂപയുടെ പദ്ധതി അടുത്ത വാദം കേള്‍ക്കുന്നത് വരെ കോടതി സ്റ്റേ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ സ്വപ്ന പദ്ധതിയായാണ് ‘സ്റ്റാച്യു ഓഫ് വണ്‍നെസ്’ പദ്ധതിയെ സര്‍ക്കാര്‍ കണക്കാക്കുന്നത്.( adi shankaracharya statue project stayed by madhya pradesh high court)
മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ ഓംകാരേശ്വറില്‍ നര്‍മ്മദ നദിക്ക് സമീപമാണ് ആദിശങ്കരാചാര്യയുടെ പ്രതിമ നിര്‍മ്മിക്കുന്നത്. 108 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് നിര്‍മിക്കുന്നത്. കല്ലുകൊണ്ട് നിര്‍മിച്ച താമര ആകൃതിയിലുള്ള പീഠത്തിന് മുകളിലാണ് പ്രതിമ സ്ഥാപിക്കുക. 15 മാസം കൊണ്ട് പ്രതിക നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനിടെയാണ് നിര്‍മാണ പ്രവൃത്തികള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.
ഇന്‍ഡോര്‍ ആസ്ഥാനമായുള്ള എന്‍ജിഒ ലോക്ഹിത് അഭിയാന്‍ സമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മരങ്ങള്‍ വെട്ടിമാറ്റുക, മല തുരന്നുള്ള നിര്‍മാണ പ്രവൃത്തി, പ്രാദേശിക എതിര്‍പ്പുകളെ അവഗണിക്കുക തുടങ്ങിയ കാരണങ്ങളാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.ചീഫ് ജസ്റ്റിസ് രവി മലിമത്ത്, ജസ്റ്റിസ് വിശാല്‍ മിശ്ര എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെതാണ് സ്റ്റേ നടപടി.
Read Also: ശിവസേനക്കും ഉദ്ദവ് താക്കറെയ്ക്കും ഇന്ന് നിർണായക ദിനം; ഹർജികൾ സുപ്രിം കോടതിയുടെ പരിഗണനയിൽ
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ജില്ലാ കളക്ടര്‍, ഡിഎഫ്ഒ, റവന്യൂ ഓഫീസര്‍, സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രതിനിധി എന്നിവര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ആദിശങ്കരാചാര്യര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഒരു മ്യൂസിയവും അന്താരാഷ്ട്ര അദ്വൈത വെന്ദാന്ത സന്‍സ്ഥാനും പ്രതിമയ്ക്കൊപ്പം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. 2,141 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. മധ്യപ്രദേശിലെ സാംസ്‌കാരിക ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം.
Story Highlights: adi shankaracharya statue project stayed by madhya pradesh high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here