ജര്‍മന്‍ ചാന്‍സലറുടെ പരിപാടിയില്‍ ഡേറ്റ് റേപ്പ് മയക്കുമരുന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്

ജര്‍മന്‍ ചാന്‍സലറുടെ പരിപാടിയില്‍ ഡേറ്റ് റേപ്പ് മയക്കുമരുന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിച്ച സമ്മര്‍ പാര്‍ട്ടിയിലാണ് സ്ത്രീകളെ ബോധം കെടുത്തി ബലാത്സംഗം ചെയ്യുന്നതിനായുള്ള ഡേറ്റ് റേപ്പ് മയക്കുമരുന്ന് ഉപയോഗിച്ചിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത ശേഷം ഒട്ടേറെ സ്ത്രീകള്‍ അവശനിലയിലായതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.(date rape drug used in an event held by german chancellor’s party)
പാര്‍ട്ടിക്കിടെ തനിക്ക് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടെന്നും ഒന്നും ഓര്‍മയില്ലാതെ പിറ്റേന്ന് വൈകുന്നേരമാണ് കണ്ണുതുറന്നതെന്നും പരാതിക്കാരിയായ ഒരു യുവതി വെളിപ്പെടുത്തി. തുടര്‍ന്നാണ് കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മയക്കുമരുന്ന് നല്‍കി സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. നിശാപാര്‍ട്ടിയിലായിരുന്നു സംഭവം. അതേസമയം സംഭവം ഞെട്ടിക്കുന്നതാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലാര്‍സ് ക്ലിങ്‌ബെയില്‍ പറഞ്ഞു.
പരിപാടിക്കിടെ മദ്യം ഒഴികെയുള്ള പാനീയങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് മിക്ക യുവതികളും കഴിച്ചത്. അഞ്ചോളം പേരാണ് ഇതിന് ശേഷം ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ബോധരഹിതരാകുകയും ചെയ്തത്. തുടര്‍ന്നാണ് പരിശോധന നടത്തുകയും ഡേറ്റ് റേപ്പ് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയും ചെയ്തത്. പൊലീസ് അന്വേഷണം നടന്നുവരികയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും ചാന്‍സലറും അടക്കം ആയിരത്തോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
Read Also: പുടിൻ വീണ്ടും അച്ഛനാകുന്നു, കാമുകിയുടെ ഗർഭധാരണത്തൽ അതൃപ്തനെന്ന് റിപ്പോർട്ട്
നിശാപാര്‍ട്ടികളിലും മറ്റും സ്ത്രീകള്‍ കഴിക്കുന്ന പാനീയങ്ങളില്‍ അവരറിയാതെയാണ് ഡേറ്റ് റേപ്പ് മയക്കുമരുന്നുകള്‍ കലര്‍ത്താറുള്ളത്. മരുന്ന് അകത്ത് ചെന്നാല്‍ ബോധരഹിതരാകും. പിന്നീട് സംഭവിച്ചതൊന്നും ഓര്‍മയുണ്ടാകില്ല. ആക്രമണത്തെ എതിര്‍ക്കാനുള്ള ശേഷിയോ ഓര്‍മയോ ഇല്ലാത്തത് സ്ത്രീകളെ ശാരീരികമായി അക്രമി കീഴ്‌പ്പെടുത്താനും ബലാത്സംഗം ചെയ്യാനും കാരണമാകും.
Story Highlights: date rape drug used in an event held by german chancellor’s party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here