ലഖ്നൗ ലുലു മാൾ ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ആരംഭിച്ച ലുലു മാൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളാണ് യുപിയിലെ ലുലു. ഉദ്ഘാടനം ചെയ്ത ശേഷം, മാളിന്റെ പ്രധാന ആകർഷണങ്ങളായ മെഗാ ലുലു ഹൈപ്പർമാർക്കറ്റും ഫാമിലി എന്റർടൈൻമെന്റ് സോണും ഉൾപ്പെടെയുള്ളവ എം എ യൂസഫലിയോടൊപ്പം ആദിത്യനാഥ് സന്ദർശിച്ചു. ഉദ്ഘാടനത്തിനുശേഷം ഒരുമണിക്കൂറിലേറെ സമയം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയത്.( lucknow lulu mall inaugurated by yogi adityanath)
ഉത്തർപ്രദേശ് നിയമസഭാ സ്പീക്കർ സതീഷ് സഹാനയും മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമയും ഉദ്ഘാടന ചടങ്ങിൾ യോഗി ആദിത്യ നാഥിനൊപ്പം പങ്കെടുത്തു. യുപിയിൽ മാൾ ആരംഭിക്കുന്നതിന് നൽകിയ പിന്തുണയിൽ യോഗി ആദിത്യനാഥിനും സർക്കാരിനും എംഎ യൂസഫലി നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി, സി ഇ ഒ സൈഫി രൂപാവാല, ഗ്രൂപ്പ് ഡയറക്ടർമാരായ
എം എ സലീം, എം എം അൽത്താഫ്, ഇന്ത്യ ഒമാൻ ഡയറക്ടർ ആനന്ദ് റാം, ലുലു ലക്നൗ റീജിയണൽ ഡയറക്ടർ ജയകുമാർ എന്നിവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
लखनऊ में LULU मॉल का शुभारंभ करते #UPCM @myogiadityanath https://t.co/iuG3C88nYR
— CM Office, GoUP (@CMOfficeUP) July 10, 2022
ഗോൾഫ് സിറ്റിയിലെ അമർ ഷഹീദ് പാതയിലാണ് രണ്ട് നിലകളിലായി ലുലു മാൾ സ്ഥിതി ചെയ്യുന്നത്. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിൻറെ സവിശേഷത. ഡൈനിംഗ് റെസ്റ്റോറന്റുകളും കഫേകളും 1600 പേർക്ക് ഒരേസമയം ഇരിക്കാൻ ശേഷിയുള്ള 25 ബ്രാൻഡ് ഔട്ട്‌ലെറ്റുകളുള്ള ഫുഡ് കോർട്ടും മാളിന്റെ ഭാഗമാണ്. കൂടാതെ ലുലു കണക്ട്, ലുലു ഫാഷൻ, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, 11 സ്ക്രീൻ സിനിമ, ഫുഡ് കോർട്ട് ഉൾപ്പെടെ , മൂവായിരത്തിലധികം വാഹന പാർക്കിഗ് സൗകര്യം എന്നിവ മാളിന്റെ സവിശേഷതകളാണ്.
Story Highlights: lucknow lulu mall inaugurated by yogi adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here