നൊവാക് ജോക്കോവിച്ചിന് ഏഴാം വിംബിൾഡൺ കിരീടം

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെ 4-6, 6-3, 6-4, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ജോക്കോവിച്ചിന്റെ ഏഴാം വിംബിൾഡണും, 21ാം ഗ്രാൻഡ്സ്ലാം കിരീടവുമാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ റാഫേല്‍ നദാലിന് തൊട്ടുപിറകിലെത്താനും ജോക്കോവിച്ചിന് സാധിച്ചു.
കിര്‍ഗിയോസിന്റെ മേധാവിത്വത്തോടെയാണ് ഫൈനല്‍ ആരംഭിച്ചത്. ആദ്യസെറ്റ് നഷ്ടമായതോടെ തിരിച്ചടിച്ച ജോക്കോവിച്ച് പിന്നീട് തുടര്‍ച്ചയായി മൂന്നു സെറ്റുകള്‍ നേടി മത്സരം സ്വന്തമാക്കി. രണ്ടാം സെറ്റ് 6-3 നും മൂന്നാമത്തെ സെറ്റ് 6-4 നുമാണ് ജോക്കോവിച്ച് നേടിയത്. നിര്‍ണായകമായ മൂന്നാമത്തെ സെറ്റില്‍ മത്സരം ടൈബ്രേക്കറിലെത്തിക്കാന്‍ കിര്‍ഗിയോസിന് സാധിച്ചു. 7-6 നാണ് ജോക്കോവിച്ച് സെറ്റും ചാമ്പ്യന്‍ഷിപ്പും നേടിയത്.
2001-ൽ ഗോറാൻ ഇവാനിസെവിച്ചിന് ശേഷം ആദ്യ സീഡ് ചെയ്യപ്പെടാത്ത ചാമ്പ്യനാകാൻ റാങ്കിംഗിൽ 40-ാം സ്ഥാനത്തുള്ള കിർഗിയോസ് ശ്രമിച്ചുവെങ്കിലും ജോക്കോവിച്ചിന്റെ അനുഭവത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. ജോക്കോവിച്ചിന്റെ തുടർച്ചയായ നാലാം വിംബിൾഡൺ കിരീടമാണിത്. കിര്‍ഗിയോസ് ആകട്ടെ ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിയത്. കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം എന്ന നേട്ടത്തിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ പിന്തള്ളിയാണ് ജോക്കോവിച്ച് മുന്നിൽ എത്തിയത്. ഇതുവരെ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഫെഡറർ നേടിയിട്ടുണ്ട്. സ്‌പെയിനിന്റെ റാഫേൽ നദാലിന്റെ പേരിലാണ് ഏറ്റവും കൂടുതൽ (22)കിരീടങ്ങൾ.
Story Highlights: Novak Djokovic wins seventh Wimbledon title and 21st Grand Slam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here