തായ്ബോക്സിങ്ങിൽ തായ്ലൻഡിൽ ചെന്ന് കപ്പടിച്ച് ആലപ്പുഴക്കാരി മാളവിക

തായ്ലൻഡിൽ നടന്ന അന്താരാഷ്ട്ര മൂയ് തായ് മത്സരത്തിൽ കപ്പടിച്ച് ആലപ്പുഴക്കാരി മാളവിക. ഹരിപ്പാട് പള്ളിപ്പാട് ലക്ഷ്മിവിലാസത്തിൽ മുരളീധരൻ നായരുടെയും വിജയലക്ഷ്മിയുടെയും മകൾ മാളവികയാണ് തായ്ബോക്സിങ്ങിൽ രണ്ടാം സ്ഥാനം നേടിയത്. അന്താരാഷ്ട്ര തായ് ബോക്സിങ്ങ് ഫെഡറേഷനാണ് മത്സരം സംഘടിപ്പിച്ചത്. 46 കിലോ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് പങ്കെടുത്ത മത്സരാർഥികളെ പരാജയപ്പെടുത്തിയാണ് മാളവികയുടെ നേട്ടം.


പതിനെട്ടാം നൂറ്റാണ്ടിൽ തായ്ലൻഡിൽ നിന്നുത്ഭവിച്ച ലോകപ്രസിദ്ധമായ ആയോദ്ധന കലയാണ് മൂയ് തായ് (Muay Thai ). മുഷ്ടി, കൈമുട്ട്, കാൽമുട്ട്, ഷിൻ (കാൽമുട്ടിനും കാൽപ്പത്തിക്കും ഇടയിലുള്ള നീളമേറിയ എല്ലുള്ള ഭാഗം) എന്നിവ ഉപയോഗിച്ച് ശക്തമായ ആഘാതത്തിലൂടെയാണ് എതിരാളികളെ നേരിടുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അംഗീകരിച്ച കായിക ഇനം കൂടിയാണിത്.

Story Highlights: thai boxing alappuzha girl silver medal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here