Advertisement

കാലവര്‍ഷക്കെടുതിയില്‍ എറണാകുളത്ത് 91.27 ഹെക്ടര്‍കൃഷി നശിച്ചു

July 12, 2022
Google News 2 minutes Read
91.27 hectares of crops were destroyed

കാലവര്‍ഷക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷി നശിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍. 4,17,77,880 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ജൂലൈ ആദ്യം മുതല്‍ ഇതുവരെയുള്ള കണക്ക് മാത്രമാണിത് ( 91.27 hectares of crops were destroyed ).

ജൂലൈ ആദ്യം മുതല്‍ ശക്തമായ മഴയാണ് എറണാകുളം ജില്ലയില്‍ ലഭിക്കുന്നത്. ഇതുവരെ 91.27 ഹെക്ടര്‍ കൃഷിനശിച്ചു. വാഴ കര്‍ഷകര്‍ക്കാണ് നാശനഷ്ടം കൂടുതലുണ്ടായത്. പെരുമ്പാവൂര്‍ കാര്‍ഷിക ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം. ഇവിടെ 30.36 ഹെക്ടര്‍ കൃഷി നശിച്ചു. 54,25,000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. അങ്കമാലി, പുതൃക്ക മേഖലകളിലും മഴ കൂടുതല്‍ നാശ നഷ്ടമുണ്ടാക്കി. അങ്കമാലി ബ്ലോക്കില്‍ 18.23 ഹെക്ടറും പുതൃക്ക ബ്ലോക്കില്‍ 18.5 ഹെക്ടര്‍ കൃഷിയും നശിച്ചു.

നെടുമ്പാശേരി കാര്‍ഷിക ബ്ലോക്കാണ് കൂടുതല്‍ നാശം സംഭവിച്ച മറ്റൊരു മേഖല. ഇവിടെ 13.40 ഹെക്ടര്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് 1,19,41,000 രൂപയുടെ നഷ്ടമുണ്ടായി. ആലുവ ബ്ലോക്കില്‍ 4.32 ഹെക്ടര്‍, കോതമംഗലം ബ്ലോക്കില്‍ 1.10 ഹെക്ടര്‍, ഞാറക്കല്‍ ബ്ലോക്കില്‍ 0.0610 ഹെക്ടര്‍, പാറക്കടവ് ബ്ലോക്കില്‍ 5.20 ഏക്കര്‍, പിറവം ബ്ലോക്കില്‍ 0.01 ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി നാശം സംഭവിച്ചത്. ഇതിന് പുറമെയാണ് വീടുകള്‍ക്കും മറ്റ് സ്വത്തുക്കള്‍ക്കും ഉണ്ടായ നാശനഷ്ടം.

Story Highlights: 91.27 hectares of crops were destroyed Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here