Advertisement

2023ൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; യുഎൻ റിപ്പോർട്ട്

July 12, 2022
2 minutes Read

2023ൽ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ റിപ്പോർട്ട്). 2022 നവംബർ പകുതിയോടെ ലോകജനസംഖ്യ എട്ട് ബില്യൺ ആകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോള ജനസംഖ്യ 1950 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് വളരുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്.(india to overtake china in population by 2023)

റിപ്പോർട്ട് അനുസരിച്ച്, 2022ൽ ഇന്ത്യയിലെ ജനസംഖ്യ 141 കോടിയാണ്. ചൈനയിൽ 142 കോടിയും. 2023ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടക്കുന്ന ഇന്ത്യയിൽ, 2050 ആകുമ്പോൾ 160 കോടി ആളുകൾ ഉണ്ടാകും. ചൈനയിലെ ജനസംഖ്യ ഈ സമയം 131 കോടിയായി കുറയും.2080 ല്‍ ജനസംഖ്യ ഏകദേശം ആയിരം കോടി കടക്കും.

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

2100 വരെ ആ നിലയിൽ തന്നെ ജനസംഖ്യ കണക്കുകൾ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2022 ലെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങൾ കിഴക്കൻ ഏഷ്യയും തെക്ക്-കിഴക്കൻ ഏഷ്യയുമാണ്, 2.3 ബില്യൺ ആളുകളാണ് ഇവിടെയുള്ളത്. ആഗോള ജനസംഖ്യയുടെ 29 ശതമാനമാണിത്.

മധ്യ, ദക്ഷിണേഷ്യകളിൽ 2.1 ബില്യൺ ആണ് ജനസംഖ്യ. മൊത്തം ലോക ജനസംഖ്യയുടെ 26 ശതമാനം ആണിത്. ഈ മേഖലകളിലാകട്ടെ ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും കൂടുതൽ ജനസംഖ്യ റിപ്പോർട്ട് ചെയ്ത്.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ട് രാജ്യങ്ങളിലായിരിക്കും 2050 വരെ ജനസംഖ്യ വർധനവ് റിപ്പോർട്ട് ചെയ്യുകയെന്നും യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Story Highlights: india to overtake china in population by 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top