Advertisement

‘സെൽവൻ സ്വാമിയുടെ കട തീപിടിച്ച കേസ് അവസാനിപ്പിക്കുന്നു’; വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

July 12, 2022
Google News 2 minutes Read

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സെൽവൻ സ്വാമിയുടെ കടയ്ക്ക് തീപിടിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. തീ പിടിച്ച സ്ഥലത്ത് നിന്ന് പുറത്ത് നിന്നുള്ള ആരുടെയും വിരലടയാളം ഇല്ലായെന്നുമുള്ള വസ്തുത പറഞ്ഞു കൊണ്ടാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നത്. മിന്നല്‍ മുരളിയിലെ കട കത്തിക്കുന്ന ഫോട്ടോ പങ്കുവച്ചാണ് രാഹുലിന്‍റെ കുറിപ്പ്. (rahul mankoottathil fb post on sandeepanandagiri)

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് കുറിപ്പ് :

സെൽവൻ സ്വാമിയുടെ കടയ്ക്ക് തീപിടിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. CCTV യിൽ പുറത്ത് നിന്നുള്ള ആരുടെയും ദൃശ്യമില്ലായെന്നും, തീ പിടിച്ച സ്ഥലത്ത് നിന്ന് പുറത്ത് നിന്നുള്ള ആരുടെയും വിരലടയാളം ഇല്ലായെന്നുമുള്ള വസ്തുത പറഞ്ഞു കൊണ്ടാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണ്. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തുവാനോ തീകത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും കണ്ടെത്തുവാനോ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല, അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു.

Story Highlights: rahul mankoottathil fb post on sandeepanandagiri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here