തലകീഴായി ഒഴുകുന്ന നാനേഘട്ടി വെള്ളച്ചാട്ടം; അറിയാം റിവേഴ്സ് ഫ്ലോയുടെ രഹസ്യം

അത്ഭുത കാഴ്ചകളുടെ കലവറയാണ് പ്രകൃതി. നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങൾ ശാസ്ത്രജ്ഞർക്ക് പരിഹരിക്കപ്പെടാത്ത പ്രഹേളികകളായി ഇന്നും തുടരുന്നു. മഹാരാഷ്ട്രയിലെ നാനേഘട്ടിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് അത്തരം നിഗൂഢമായ സ്ഥലങ്ങളിൽ ഒന്ന്. തലകീഴായി ഒഴുകുന്ന വെള്ളച്ചാട്ടത്തിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നാനേഘട്ട് റിവേഴ്സ് വെള്ളച്ചാട്ടത്തിലെ വെള്ളം ഭൂമിയിൽ പതിക്കുന്നതിനു പകരം പോകുന്നത് ആകാശത്തേക്കാണ്. ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. നാനേഘട്ടിലെ മഴയ്‌ക്കൊപ്പമുള്ള കാറ്റാണ് ഈ മനോഹരമായ ദൃശ്യം സാധ്യമാകുന്നത്. “മഴക്കാലത്തിന്റെ ഭംഗി” എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ (ഐഎഫ്എസ്) സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
When the magnitude of wind speed is equal & opposite to the force of gravity. The water fall at its best during that stage in Naneghat of western ghats range.
— Susanta Nanda IFS (@susantananda3) July 10, 2022
Beauty of Monsoons. pic.twitter.com/lkMfR9uS3R
ഈ റിവേഴ്സ് വെള്ളച്ചാട്ടം കാണുന്നവരെല്ലാം അമ്പരന്നുപോകും. മഴക്കാലത്ത് ഈ അത്ഭുതകരമായ റിവേഴ്സ് വെള്ളച്ചാട്ടം കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. മഹാരാഷ്ട്രയിലെ ജുന്നാറിനടുത്താണ് നാനേഘട്ട് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിൽ മുംബൈയിൽ നിന്ന് മൂന്ന് മണിക്കൂർ കൊണ്ട് എത്തിച്ചേരാം.
Story Highlights: Reverse Flow Of Waterfall In Maharashtra’s Naneghat Mesmerises Internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here