‘മുൻ ആരോഗ്യമന്ത്രി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുതെന്ന് ടി സിദ്ദിഖ് ‘, മറുപടി നേരത്തെ പറഞ്ഞതെന്ന് കെ കെ ശൈലജ ടീച്ചര്‍

ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമര്‍ശനം ഉയരുമ്പോള്‍ ഇതിന് പിന്നാലെ കെകെ ശൈലജയ്ക്കെതിരെ ടി സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന ആരോപണവുമായി ടി. സിദ്ദിഖ് രംഗത്തെത്തി. (tsiddique mla against kk shailaja teacher)
ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയില്‍ കെകെ ശൈലജ ടീച്ചര്‍ പങ്കെടുത്തെന്നാണ് സിദ്ദിഖ് ആരോപിച്ചത്. മന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സിദ്ദിഖ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ സിദ്ദിഖിന് കമന്‍റ് ബോക്സില്‍ മറുപടിയുമായി ശൈലജ ടീച്ചറെത്തി.
‘ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് നടന്ന ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ (2018). ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തിയ ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്. പഴയത് കുത്തിപ്പൊക്കി നമുക്ക് ചർച്ച ചെയ്യാം’- സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ മറുപടി മുന്നെ പറഞ്ഞതാണ് എന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം. അന്ന് സമാന ആരോപണം ഉയര്‍ന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന്‍റെ വിഡിയോ ലിങ്ക് പങ്കുവച്ചാണ് ശൈലജ ടീച്ചര്‍ സിദ്ദിഖിന് മറുപടി നല്‍കിയത്.
Story Highlights: tsiddique mla against kk shailaja teacher
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here