Advertisement

“ആരും ഒറ്റയ്ക്ക് പോരാടുന്നില്ല”; കാൻസർ രോഗിയായ സുഹൃത്തിന് സഹപാഠികൾ ഒരുക്കിയ സർപ്രൈസ്…

July 13, 2022
Google News 3 minutes Read

സ്നേഹം, കരുണ, ദയ ഇവയെല്ലാം ഒരു മനുഷ്യന് വേണ്ട ഗുണങ്ങൾ തന്നെയാണ്. കൂടെയുള്ള ഒരാളെ സങ്കടത്തിൽ ചേർത്തുനിർത്താനായില്ലെങ്കിൽ അവരുടെ സന്തോഷങ്ങളിൽ സന്തോഷിക്കാനായില്ലെങ്കിൽ ഈ ലോകം നമ്മളിൽ മാത്രമായി ചുരുങ്ങിപോകും. തന്റെ സഹപാഠിയെ തങ്ങളോടൊപ്പം തന്നെ ചേർത്തുനിർത്തി മാതൃകയായിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർഥികൾ. കാൻസറുമായി മല്ലിടുന്ന ഒരു ആൺകുട്ടിക്ക് സഹപാഠികളിൽ നിന്ന് കിട്ടിയ ഏറ്റവും ഹൃദയസ്പർശിയായ സർപ്രൈസ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. ആ കുട്ടിയുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സഹപാഠികൾ നടത്തിയ ശ്രമം ഏറെ ഹൃദയസ്പര്ശിയാണ്. രോഗംബാധിച്ച് ചികിത്സയുടെ ഭാഗമായി മുടി നഷ്ടമായ സുഹൃത്തിനായി സഹപാഠികൾ ഐക്യദാർഢ്യത്തോടെ തല മൊട്ടയടിച്ച് അവനെ അത്ഭുതപ്പെടുത്തി.

കുട്ടി കാൻസർ ചികിത്സ ആരംഭിച്ച സമയമായിരുന്നു. സഹപാഠികൾക്കും സുഹൃത്തുക്കൾക്കും അവനെ സന്തോഷിപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം.അതിനുള്ള മാർഗവും അവർക്ക് വളരെ വ്യക്തമായി തന്നെ അറിയാമായിരുന്നു. ചികിത്സ കഴിഞ്ഞ് സ്‌കൂളിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ തല മൊട്ടയടിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അവൻ ഞെട്ടിപ്പോയി. ഇത് അവനെ സന്തോഷിപ്പിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്തു.

‘ആരും ഒറ്റയ്ക്ക് പോരാടുന്നില്ല: കാൻസർ ചികിത്സ ആരംഭിച്ച തങ്ങളുടെ സുഹൃത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ തല മൊട്ടയടിക്കുന്നു. മനോഹരവും ആവേശം പകരുന്നതുമായ ഒരു സർപ്രൈസ് ആണിത്,” എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ഈ വിഡിയോ ആളുകൾക്കിടയിൽ വളരെയധികം ശ്രദ്ധേ നേടി. ഇത്തരം നിരവധി വീഡിയോകൾ ഇതിനു മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സ്വാർത്ഥതയുടെ ഈ ലോകത്ത് ഈ വീഡിയോ നമുക്ക് നൽകുന്ന പാഠങ്ങളും വളരെ വലുതാണ്. വീഡിയോയ്ക്ക് താഴെ സഹപാഠികളുടെ ഈ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ആളുകൾ.

Story Highlights: a boy battling cancer got the most heartwarming surprise from his classmates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here