മിക്സിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ സ്വർണവേട്ട. ദുബൈയിൽ നിന്നെത്തിയ രണ്ടു വ്യക്തികളിൽ നിന്നായാണ് ഒന്നര കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മലപ്പുറം സ്വദേശിയായ കരീം എന്ന വ്യക്തിയിൽ നിന്നും മിക്സിയിൽ ഒളിപ്പിച്ച നിലയിൽ 1.51 കിലോ സ്വർണവും തലശ്ശേരി സ്വദേശിയായ ഷാജഹാൻ എന്ന വ്യക്തിയിൽ നിന്നും 992 ഗ്രാം സ്വർണവും ആണ് കണ്ടെടുത്തത്. ( Gold worth Rs 1.5 crore seized at Calicut International Airport )
Read Also: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; പിടിച്ചെടുത്തത് ഒന്നേമുക്കാൽ കിലോ സ്വർണം
കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ മാസം 30നും സ്വർണം പിടികൂടിയിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്മദിൽ നിന്നാണ് ഒന്നര കിലോയിലധികം സ്വർണം അന്ന് പിടികൂടിയത്. 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ഇസ്തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
അബുദാബിയിൽ നിന്ന്എത്തിയ ഇയാൾ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ, സ്വർണക്കടത്തിനെപ്പറ്റി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് മുസാഫിറിനെ പൊലീസ് ചോദ്യം ചെയ്തു. തുടർന്നാണ് സ്വർണക്കടത്ത് പുറത്തായത്. അയൺ ബോക്സിൻ്റെ ഹീറ്റിങ് കോയിലിൻ്റെ കേസിനകത്ത് ഇരുമ്പ് ഉരുക്കിയൊഴിച്ച് സ്വർണം കടത്താനായിരുന്നു അന്ന് ശ്രമിച്ചത്.
Story Highlights: Gold worth Rs 1.5 crore seized at Calicut International Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here