മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ; ആറ് മരണം

മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ.മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 6 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടു പേരെ കാണാതായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം 83 ആയി ഉയര്‍ന്നു. 95 പേരെ മാറ്റിപ്പാര്‍പ്പിച്ചു. (heavy rain in maharstra and gujrath)
ഇതുവരെ 353 പേരെയാണ് ഒഴിപ്പിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത് ഘട്ട്ചരോളിയിലാണ്. ഉത്തര മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോടും കച്ചവടക്കാരോടും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
ഗുജറാത്തിൽ 24 മണിക്കൂറിനിടെ 6 പേർ കൂടി മരിച്ചു. ഇതോടെ ജൂൺ ഒന്നിന് ശേഷം മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 68 ആയി. മുപ്പതിനായിരത്തോളം പേരെ അപകട മേഖലകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവരാണ സേനയുടെ 18 സംഘങ്ങളെ സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു. ദക്ഷിണ, മധ്യ ഗുജറാത്ത് ജില്ലകൾക്ക് പിന്നാലെ രാജ്കോട്ടിലും കച്ചിലും മഴ ശക്തമായിട്ടുണ്ട്. രാജ്കോട്ടിൽ കനത്ത മഴയിൽ ചുമരിടിഞ്ഞ് വീണ് നാല് കുട്ടികൾക്ക് പരുക്കേറ്റു.
ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ, കേരളം, മാഹി, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‍ഗഡ്, ഒഡീഷ, ആന്ധ്ര, കൊങ്കൺ തീരങ്ങളിലും കനത്ത മഴ അടുത്ത രണ്ട് ദിവസം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Story Highlights: heavy rain in maharstra and gujrath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here