Advertisement

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം; റെക്കോർഡുകൾ കടപുഴക്കി ഇന്ത്യൻ പേസർമാർ

July 13, 2022
Google News 2 minutes Read
mohammed shami jasprit bumrah records

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ റെക്കോർഡുകൾ കടപുഴക്കി ഇന്ത്യൻ പേസർമാർ. ഇന്ത്യയുടെ മുൻനിര പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേർന്ന് 9 വിക്കറ്റുകളാണ് പിഴുതത്. ഈ പ്രകടനത്തിനിടെ ഇരു പേസർമാരും വ്യക്തിപരമായ റെക്കോർഡുകൾ തികച്ചു. മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനു വിജയിച്ചിരുന്നു. (mohammed shami jasprit bumrah records)

മത്സരത്തിൽ 6 വിക്കറ്റ് വീഴ്ത്തിയ ബുംറ വിവിധ റെക്കോർഡുകൾ സ്ഥാപിച്ചു. ഇംഗ്ലണ്ടിൽ വച്ച് ഒരു ഏകദിനത്തിൽ ആറ് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുംറ. തൻ്റെ ഏകദിന കരിയറിലെ ഏറ്റവും ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ബുംറ ഓവലിൽ എറിഞ്ഞിട്ടത്. ഒപ്പം, ഏകദിനത്തിൽ ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനവും ബുംറ സ്വന്തമാക്കി. സ്റ്റുവർട്ട് ബിന്നി (2014ൽ ബംഗ്ലാദേശിനെതിരെ 4 റൺസ് വഴങ്ങി 6 വിക്കറ്റ്), അനിൽ കുംബ്ലെ (1993ൽ വെസ്റ്റ് ഇൻഡീസിനെതിരെ 12 റൺസ് വഴങ്ങി 6 വിക്കറ്റ്) എന്നിവരാണ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇംഗ്ലണ്ടിലെ മികച്ച ഏകദിന ബൗളിംഗ് പ്രകടനങ്ങളിൽ ഇതോടെ ബുംറ നാലാം സ്ഥാനത്തെത്തി. 2001ൽ ഇംഗ്ലണ്ടിനെതിരെ 36 റൺസ് വഴങ്ങി 7 വിക്കറ്റ് നേടിയ പാക് പേസർ വഖാർ യൂനിസ് ഒന്നാമതും 1983 ഓസീസിനെതിരെ 51ന് ഏഴ് വിക്കറ്റ് നേടിയ വിൻഡീസ് താരം വിൻസ്റ്റൺ ഡേവിഡ് രണ്ടാമതും 1975ൽ ഇംഗ്ലണ്ടിനെതിരെ ഓസീസിനായി 14 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ഗാരി ഗിൽമോർ മൂന്നാമതും നിൽക്കുന്നു.

Read Also: ഏകദിന റാങ്കിംഗിൽ പാകിസ്താനെ മറികടന്ന് ഇന്ത്യ

മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമി ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റുകൾ തികക്കുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡ് നേടി. തൻ്റെ 80ആം മത്സരമാണ് ഷമി ഇന്നലെ കളിച്ചത്. 97 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ സ്വന്തമാക്കിയ അജിത് അഗർക്കറുടെ റെക്കോർഡാണ് ഷമി മറികടന്നത്.

77 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കാണ് പട്ടികയിൽ ഒന്നാമത്. മുൻ പാക് താരം സഖ്‌ലൈൻ മുഷ്‌താഖ്‌ 78 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

Story Highlights: mohammed shami jasprit bumrah records

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here