Advertisement

കെ.എസ്.ഇ.ബി ചെയർമാനെ മാറ്റി; പുതിയ ചുമതല രാജൻ ഖൊബ്രഗഡെയ്ക്ക്

July 14, 2022
Google News 2 minutes Read
b ashokan removed as kseb chairman

കെ.എസ്.ഇ.ബി ചെയർമാനെ മാറ്റി. രാജൻ ഖൊബ്രഗഡെയാണ് പുതിയ ചെയർമാൻ. ഇതിന് പിന്നാലെ ചെയർമാന്റെ തസ്തിക പ്രിൻസിപ്പൽ സെക്രട്ടറി തസ്തികക്ക് തുല്യമാക്കി. ചെയർമാന്റെ ശമ്പളവും വർധിപ്പിച്ചു. 1,82,200 -2,24,100 ആണ് ശമ്പള സ്‌കെയിൽ. കെഎസ്ഇബി ചെയർമാനായിരുന്ന ബി.അശോകിനെ കൃഷിവകുപ്പ് സെക്രട്ടറിയാക്കി നിയമിച്ചു. ( b ashokan removed from kseb chairman post )

കെ.എസ്.ഇ.ബി ചെയർമാനും ജീവനക്കാരുമായി പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. കെഎസ്ഇബി യൂണിയനുകൾക്കെതിരെ ബി അശോക് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബോർഡിൽ നിരവധി ക്രമക്കേടുകൾ നടന്നിരുന്നുവെന്നും ബി അശോക് ആരോപിച്ചിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ ബി അശോക് അധികാര ദുർവിനിയോഗം നടത്തി ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് യൂണിയനുകൾ ആരോപിച്ചു. ഓഫിസേഴ്സ് അസോസിയേഷനും, സിഐടിയും ഉൾപ്പെടെയുള്ള ഇടത് സംഘടനകൾ ബി അശോകിനെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സത്യാഗ്രഹ സമരത്തിന് നേതൃത്വം കൊടുത്തിന്റെ പേരിൽ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയേയും പ്രസിഡന്റിനേയും സസ്‌പെൻഡ് ചെയ്തതോടെയാണ് പ്രശ്‌നം വഷളായത്.

Read Also: ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടം; കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം

ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ എക്സിക്യുട്ടീവ് എൻജിനീയറായ ജാസ്മിൻ ഭാനുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. നിയമപ്രകാരം 22 മുതൽ 27 വരെ ജാസ്മിൻ ഭാനു അവധിയായിരുന്നു. ഇതനുസരിച്ച് മറ്റൊരു ഓഫിസർക്ക് ജോലി കൈമാറുകയും ചെയ്തിരുന്നു. എന്നാൽ അൺ ഓതറൈസ്ഡ് ലീവ് എന്നുപറഞ്ഞാണ് മാനേജ്മെന്റ് ജാസ്മിനെ സസ്പെൻഡ് ചെയ്തത്.

Story Highlights: b ashokan removed from kseb chairman post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here