കനത്തമഴ; കുത്തിയൊലിച്ച് നദി; പാപ്പാനെ പുറത്തിരുത്തി മറുകരയിലേക്ക് നീന്തുന്ന ആന..

വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങളും വീഡിയോകളും പ്രചരിക്കുന്നത്. ബിഹാറിലെ പല പ്രദേശങ്ങളും കനത്ത മഴയുടെ പിടിയിലാണ്. അവിടെ നിന്നുള്ള പല ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനിടയിൽ വൈറലായിരിക്കുകയാണ് ഒരു ആനയുടെയും പാപ്പാന്റെയും വീഡിയോ. അതിശക്തമായി ഒഴുകുന്ന ഗംഗ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വൈശാലി ജില്ലയിലെ രാഘോപൂരിലാണ് സംഭവം നടക്കുന്നത്.
ശക്തമായ മഴയിൽ നദിയിൽ കുത്തനെ ജലനിരപ്പുയർന്നതാണ് ആനയും പാപ്പാനും നദിയിൽ കുടുങ്ങാൻ കാരണം. കുത്തിയൊലിക്കുന്ന ഗംഗാ നദിയിലൂടെ പാപ്പാനെ പുറത്തിരുത്തി നദി നീന്തി കടക്കുന്ന ആനയെ വീഡിയോയിൽ കാണാം. ഏകദേശം മൂന്ന് കിലോമീറ്ററാണ് ആനയും പാപ്പാനും ഇങ്ങനെ സഞ്ചരിച്ചത്. ആന പൂർണമായും വെള്ളത്തിൽ മുങ്ങുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഇരുവരും ഏറെ ശ്രമങ്ങൾക്കൊടുവിൽ സുരക്ഷിതരായി കരയിലെത്തി.
An Elephant and Mahaut braved the swollen river Ganga for 3 kilometers to save their lives in Raghopur of Vaishali district.
— The Tall Indian (@BihariBaba1008) July 13, 2022
उफनते पानी से हाथी और महावत की जंग, तस्वीरें बिहार के राघोपुर की हैं. #Bihar #flood #vaishali #elephant #ganga #Rescue pic.twitter.com/dLsIuipcOz
ചൊവ്വാഴ്ചയാണ് ആനയുമായി പാപ്പാൻ ഇവിടെയെത്തിയത്. രസ്തംപുർ ഘട്ടിൽ നിന്നും പാറ്റ്ന കേതുകി ഘട്ടിലേക്കാണ് ഇവർക്ക് പോകേണ്ടിയിരുന്നത്. എന്നാൽ കനത്ത മഴ കാരണം നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു. കയ്യിൽ പണം ഇല്ലാത്തതിനാൽ ബോട്ട് വിളിച്ച് ആനയെ കരയിലെത്തിക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് ആനയെ കൊണ്ട് പാപ്പാൻ നീന്തി കരയ്‌ക്കെത്തിയത്. ആനയുടെ പുറത്തിരുന്ന് അതിന്റെ കഴുത്തിലും ചെവിയിലും ചുറ്റിപ്പിടിച്ചിരുന്നാണ് അതിശക്തമായ ഒഴുക്കിനെ തരണം ചെയ്ത് പാപ്പാൻ കരയിലെത്തിയത്.
Story Highlights: elephant and mahout cross swollen ganga river in bihars vaishali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here