വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകൾക്കും അങ്കണവാടികൾക്കും ഉൾപ്പടെ അവധി ബാധകമായിരിക്കും. ( Holiday announced for educational institutions in Wayanad )
Read Also: കനത്തമഴ; കുത്തിയൊലിച്ച് നദി; പാപ്പാനെ പുറത്തിരുത്തി മറുകരയിലേക്ക് നീന്തുന്ന ആന..
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. 9 ജില്ലകളിൽ യല്ലോ അലേർട്ടാണ്. പടിഞ്ഞാറൻ അട്ടപ്പാടിയിലും സൈലൻ്റ് വാലിയിലും കനത്ത മഴയാണ്. മണ്ണാർക്കാട് ആനക്കട്ടി റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഹൈ ടെൻഷൻ വൈദ്യുതി ലൈൻ തകർന്നുവീണു.
അഗളി ചെമ്മണ്ണൂർ ക്ഷേത്രപരിസരത്ത് വീടിനു മുകളിലേക്ക് മരം വീണു. മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നാടുകാണിച്ചുരം വഴിയുള്ള യാത്ര ഒഴിവാക്കാൻ ജില്ലാ ഭരണകൂടം അറിയിച്ചു. ചാലിയാറിൽ ജലനിരപ്പ് ഉയർന്നു. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം.
Story Highlights: Holiday announced for educational institutions in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here