Advertisement

“എനിക്ക് സമൂഹത്തിനെ അത്രയും പേടിയായിരുന്നു, പക്ഷെ തോറ്റ് ഓടിയതുകൊണ്ട് ഫലമില്ല”; ഇത് ഒരമ്മയുടേയും മകളുടെയും അതിജീവനത്തിന്റെ കഥ…

July 14, 2022
Google News 1 minute Read

ഒരമ്മയുടെയും മകളുടെയും അതിജീവനത്തിന്റെ കഥയാണ് ഇനി പറഞ്ഞുവരുന്നത്. രോഗബാധിതയായ മകളുമൊത്ത് ജീവിതം അവസാനിപ്പിക്കാനിറങ്ങിയ ‘അമ്മ ഇന്ന് ഒരു സമൂഹത്തിന് ആകെ മാതൃകയാവുകയാണ്. ജനിച്ചുവീണ പിഞ്ചുകുഞ്ഞിനെയും കൊന്ന് ജീവനൊടുക്കാൻ ആയിരുന്നു കാസർഗോഡ് പള്ളിക്കര സ്വദേശിയായ ചന്ദ്രികയുടെ തീരുമാനം. തന്റെ മകളെ എൻഡോസൾഫാൻ ഇരയെന്ന് വിളിക്കുന്നത് കേൾക്കാൻ ആ അമ്മയ്ക്ക് കഴിയുമായിരുന്നില്ല.

“ഞാൻ ഈ കുഞ്ഞിനേയും കൊണ്ട് എങ്ങനെ ജീവിക്കും. അതുകൊണ്ട് എന്റെ മകളെയും കൊന്ന് ജീവനൊടുക്കാം എന്നാണ് ആദ്യം കരുതിയത്. കാരണം എനിക്ക് ഈ സമൂഹത്തിനെ അത്രയും പേടിയായിരുന്നു. ഞാൻ എങ്ങനെ എന്റെ മകളെയും കൊണ്ട് മുന്നോട്ട് നീങ്ങും എന്ന പേടി എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അമ്മ ചന്ദ്രിക പറയുന്നു.

എന്നാൽ മകളുടെ വൈകല്യങ്ങളെക്കാൾ അവളുടെ പുഞ്ചിരി ചന്ദ്രികയെ ജീവിക്കാൻ പ്രേരിപ്പിച്ചു. ആ ചേർത്തുവെക്കലിന് പതിനെട്ട് വർഷങ്ങൾക്കിപ്പറവും അതെ സ്നേഹ വാത്സല്യങ്ങളുടെ തിളക്കമുണ്ട്. ചിരിച്ച മുഖത്തോടെയല്ലാതെ ചന്ദ്രിക ചേച്ചിയെയും മകൾ നന്ദനയെയും ഇന്ന് നിങ്ങൾക്ക് കാണാൻ സാധിക്കില്ല. എഴുത്തും വായനയും കളിയും ചിരിയുമായി ഈ അമ്മയും മകളും ജീവിതത്തെ നേരിടുകയാണ്.

Read Also: Loksabha Election 2024 Live Updates | വിധിയെഴുതാൻ കേരളം

“എന്റെ മകളെ കൊല്ലാനുള്ള ഒരു ധൈര്യം എനിക്കില്ലായിരുന്നു. ആ ചിന്ത ഒരുപാട് അലട്ടിയെങ്കിലും പിന്നീട് എനിക്ക് തോന്നി ശെരിക്കും പരാജയപെടുകയല്ല കരുത്തോടെ മുന്നോട്ട് നീങ്ങുകയാണ് വേണ്ടത്. തോറ്റ് ഓടിയത് കൊണ്ട് ഫലമില്ല. പ്രതിസന്ധികളെ തരണം ചെയ്തുജീവിക്കുകയാണ് വേണ്ടത്. അതിനുള്ള പ്രചോദനമാണ് സർക്കാരിൽ നിന്ന് ലഭിക്കേണ്ടത്.” ചന്ദ്രിക പറയുന്നു. ചന്ദ്രിക ഇന്ന് പ്രചോദനമാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ഊർജവും പ്രതീക്ഷയുമാണ് അവർ ഈ ലോകത്തിന് സമ്മാനിക്കുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here