യൂട്യൂബിനെ പിന്നിലാക്കി ടിക്‌ടോക് ഒന്നാമത്…

ഏറ്റവും പ്രശസ്തമായ വീഡിയോ വെബ്‌സൈറ്റ് ആണ് ഗൂഗിളിന്റെ യുട്യൂബ്. ടെക്ക് ലോകത്തെ യൂട്യൂബിന്റെ വളർച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഫെയ്സ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ ഒരു വെബ്‌സൈറ്റുകൾക്കും ഗൂഗിളിന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഗൂഗിളിന്റെ യൂട്യൂബിനേക്കാൾ ഉപയോഗിക്കപ്പെടുന്ന ഒരു വെബ്‌സൈറ്റോ ആപ്പോ വരുമെന്ന പേടി കമ്പനിയ്ക്ക് ഇല്ലായിരുന്നു. എന്നാൽ ചൈനീസ് ഷോർട്ട് വിഡിയോ പ്ലാറ്റ്‌ഫോമായ ടിക്ടോക് ഇപ്പോൾ ട്യൂബിനെ പിന്നിലാക്കി കുതിക്കുകയാണ്.
പ്രതിദിനം ശരാശരി 91 മിനിറ്റ് ഉള്ളടക്കം കുട്ടികളും കൗമാരക്കാരും ഇതിൽ കാണുന്നുണ്ട് എന്നാണ് റിപ്പോർട്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വെറും 56 മിനിറ്റ് മാത്രമാണ് യൂട്യൂബ് ഉള്ളടക്കം ആളുകൾ കാണുന്നത്. 2021 ലെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടിക്‌ടോക് പുതുതലമുറയെ കൈപിടിയിലാക്കി എന്നുതന്നെയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്. 2020 ജൂണിലാണ് ടിക്ടോകിനോടുള്ള ആരാധന ആളുകളിൽ ഉയരങ്ങളിൽ എത്തുന്നത്. അന്നാണ് 4 മുതൽ 18 വയസ്സു വരെയുള്ളവരുടെ ഒരു ദിവസത്തെ ശരാശരി മിനിറ്റുകളുടെ കണക്കിൽ ടിക്ടോക് യൂട്യൂബിനെ മറികടന്നത്. അതിനുശേഷമുള്ള വർഷങ്ങളിൽ ടിക്ടോക് യുവ ഉപയോക്താക്കളിൽ തങ്ങളുടെ ആധിപത്യം തുടർന്നു.
യുഎസിലെ കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കിൽ കുട്ടികളും കൗമാരക്കാരും ടിക്‌ടോക്കിൽ പ്രതിദിനം ശരാശരി 99 മിനിറ്റും യൂട്യൂബിൽ 61 മിനിറ്റും ചെലവഴിച്ചു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. യുകെയിൽ പ്രതിദിനം 102 മിനിറ്റ് വരെയാണ് ആളുകൾ ടിക്‌ടോക് ഉപയോഗിക്കുന്നത്. യൂട്യൂബിൽ ഇത് വെറും 53 മിനിറ്റാണ്. ലോഞ്ച് ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം 150 കോടി കവിഞ്ഞ യൂട്യൂബ് ഷോർട്ട്‌സ് എന്ന പേരിൽ ഒരു ഹ്രസ്വ വിഡിയോ പ്ലാറ്റ്‌ഫോമും യൂട്യൂബിനുണ്ട്. 2021 ഫെബ്രുവരിയിയിലാണ് ടിക്ടോക് ഒന്നാം സ്ഥാനത്തെത്തി ഞെട്ടിച്ചിരിക്കുന്നത്.
Story Highlights: kids teens spending more time on tiktok than youtube globally report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here