ജിദ്ദയിൽ ലാന്റിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ബുധനാഴ്‍ച രാവിലെയായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക സമയം രാവിലെ 8.10നായിരുന്നു സംഭവമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഗള്‍ഫ്‍ സ്‍ട്രീം 400 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. ഈ സമയത്ത് അഞ്ച് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. വിമാനത്താവളത്തിലെ എമര്‍ജന്‍സി റെസ്‍ക്യൂ സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read Also: സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇന്ന് മുതല്‍ യൂണിഫോം നിര്‍ബന്ധം
സംഭവത്തിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായി വിദഗ്ധ സംഘത്തിന്റെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മറ്റ് വിമാനങ്ങളുടെ വരവിനെയും പോക്കിനെയും സംഭവം ഒരുതരത്തിലും ബാധിച്ചില്ലെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ പോലെ തന്നെ തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു.
Story Highlights: No one hurt as plane skids off runway while landing at Jeddah airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here