തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആശുപത്രിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 12ന് പോസിറ്റീവായ സ്റ്റാലിനെ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിനും കൂടുതൽ പരിശോധനയ്ക്കുമാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചതെന്ന് കാവേരി ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർക്കാർ പങ്കുവെച്ച ചിത്രങ്ങളിൽ മുഖംമൂടി ധരിക്കാതെയാണ് മുഖ്യമന്ത്രിയെ കണ്ടത്. 11, 12 തീയതികളിൽ സ്റ്റാലിൻ ഒരു വിവാഹത്തിൽ പങ്കെടുക്കുകയും, ദ്രാവിഡർ കഴകം നേതാവ് കെ വീരമണി ഉൾപ്പെടെയുള്ള സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 8, 9 തീയതികളിൽ തിരുവണ്ണാമലൈ സർക്കാർ പരിപാടികളിൽ മാസ്ക് ധരിക്കാതെ പങ്കെടുക്കുകയും ചെയ്തിരുന്നു.
തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും നേതാക്കളും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അതേസമയം, ഇന്നലെ പോസിറ്റീവായ പിഎംകെ മേധാവി ഡോ രാംദോസും ഐസൊലേഷനിലാണ്.
Story Highlights: Tamil Nadu CM M K Stalin hospitalised
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here