‘ഭക്ഷ്യ ഉത്പന്നങ്ങള്‍ തടഞ്ഞു’: ശ്രീലങ്കന്‍ പ്രതിസന്ധിക്ക് കാരണം റഷ്യയെന്ന് വ്‌ളോഡിമിര്‍ സെലന്‍സ്‌കി

റഷ്യയുടെ യുക്രൈൻ അധിനിവേശം ലോകമാകെ അശാന്തി പടര്‍ത്തിയിരിക്കുയാണെന്ന് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം റഷ്യ ഭക്ഷ്യ ഉത്പന്നങ്ങള്‍ തടഞ്ഞതാണ്.
യുക്രൈന് സാമ്പത്തിക ആഘാതം ഏല്‍പ്പിക്കുക എന്നത് റഷ്യയുടെ അധിനിവേശ തന്ത്രമായിരുന്നു. നിലവിലെ പ്രതിസന്ധി കാരണം ഭക്ഷ്യ, ഇന്ധന ക്ഷാമം നേരിടുന്ന രാജ്യങ്ങള്‍ അശാന്തിയിലായി. ഇത് റഷ്യയുടെ അജണ്ടകള്‍ക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയയിലെ സോളില്‍ നടക്കുന്ന ഏഷ്യന്‍ നേതാക്കളുടെ സമ്മേളനം അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് സെലന്‍സ്‌കി റഷ്യയെ രൂക്ഷമായി വിമർശിച്ചത്.
‘ഇത് ഞങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഒരു ഉദാഹരണം നോക്കൂ- ശ്രീലങ്കയിലെ സംഭവങ്ങള്‍. ഞെട്ടിപ്പിക്കുന്ന ഭക്ഷ്യ, ഇന്ധന വിലക്കയറ്റം ഒരു സാമൂഹിക വിസ്‌ഫോടനത്തിലേക്ക് നയിച്ചു. ഇതെങ്ങനെ അവസാനിപ്പിക്കുമെന്ന് ഇപ്പോള്‍ ആര്‍ക്കുമറിയില്ല. എന്നിരുന്നാലും ഭക്ഷ്യ, ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലും സമാനമായ പൊട്ടിത്തെറി സാധ്യമാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം’- സെലന്‍സ്‌കിയെ ഉദ്ധരിച്ചുകൊണ്ട് യുക്രൈൻ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.
സാമ്പത്തികപ്രതിസന്ധിയിൽ പൊറുതിമുട്ടി, ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ് ശ്രീലങ്കയിലെ ജനങ്ങൾ. ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ തെറ്റായ സമീപനങ്ങളാണ് ജനങ്ങളെ തെരുവിലേക്കിറക്കിയത്. ഘടനാപരമായ തിരുത്തലുകള്‍ രാജ്യത്തെ ഭരണ സംവിധാനത്തില്‍ അനിവാര്യമാണെന്ന് സ്ഥാപിക്കുകയാണ് ശ്രീലങ്കന്‍ ജനത. നേതാവും നേതൃത്വവുമില്ലാതെ ശ്രീലങ്ക മുഴുവന്‍ വ്യാപിച്ച പ്രക്ഷോഭം തണുക്കണമെങ്കില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി ഭാഗമികമായെങ്കിലും പരിഹരിക്കപ്പെടണം.
Story Highlights: Volodymyr Zelensky blames Russia for crisis in Sri Lanka, warns against economic shock
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here