വോയിസും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കാം; ഉടന്‍ വരാനിരിക്കുന്നത് വലിയ മാറ്റം

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ പുതിയ അപ്‌ഡേറ്റോടെ വലിയ മാറ്റങ്ങള്‍ വരുമെന്ന് വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ശബ്ദസന്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള അപ്‌ഡേറ്റാണ് ഉടന്‍ വരാന്‍ പോകുന്നത്. നിലവില്‍ ഫോട്ടോകളും വിഡിയോകളും ടെക്‌സറ്റുകളുമാണ് സ്റ്റാറ്റസിടാന്‍ സാധിക്കുക.
സുഹൃത്തുക്കളുടെ ചാറ്റ് വിന്‍ഡോയില്‍ ശബ്ദസന്ദേശങ്ങള്‍ അയയ്ക്കുന്ന അതേ രീതിയില്‍ തന്നെയാകും വോയിസ് സ്റ്റാറ്റസുകളുമിടാന്‍ സാധിക്കുക. മൈക്കിന്റെ ഐക്കണില്‍ പ്രസ് ചെയ്ത് നിങ്ങളുടെ ശബ്ദത്തില്‍ തന്നെ സ്റ്റാറ്റസുകളിടാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വിവരം.
ദൃശ്യങ്ങളില്ലാതെ പ്ലെയിനായ ഗാനങ്ങളോ മറ്റ് ശബ്ദശകലങ്ങളോ സ്റ്റാറ്റസാക്കാന്‍ സാധിക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. സ്റ്റാറ്റസിന്റെ കാര്യത്തിലല്ലാതെ ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് വാട്ട്‌സ്ആപ്പിന് വരാന്‍ പോകുന്നതെന്നും വാട്ട്‌സ്ആപ്പ് ബീറ്റയുടെ പുതിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല.
Story Highlights: WhatsApp will soon let you share Voice Notes as Status updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here