Advertisement

ലളിത് മോദി 2013ൽ സുസ്മിതയെ ടാ​ഗ് ചെയ്ത് ഇട്ട ട്വീറ്റ് വൈറൽ; ട്വീറ്റ് പുറത്തായതോടെ ട്രോളോടുടോൾ !

July 15, 2022
Google News 3 minutes Read
Lalit Modi's old tweet to Sushmita Sen viral

സുസ്മിത സെന്നുമായി താന്‍ ഡേറ്റ് ചെയ്യുകയാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ലളിത് മോദിയുടെ ട്വീറ്റ് വളരെ അപ്രതീക്ഷിതമായാണ് പുറത്തെത്തിയത്. പ്രണയവാര്‍ത്ത പുറത്തായതോടെ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ലളിത് മോദിയുടെ പേര് സജീവ ചര്‍ച്ചയാകാനും തുടങ്ങി. ( Lalit Modi’s old tweet to Sushmita Sen viral )

മുൻ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിനൊപ്പം പുതിയ ജീവിതത്തിന് തുടക്കമിടുകയാണെന്നാണ് ഐപിഎൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദി വെളിപ്പെടുത്തിയത്. സുസ്മിതക്കൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് ലളിത് മോദി പ്രഖ്യാപനം നടത്തിയത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ വർഷങ്ങൾക്ക് മുമ്പ് ലളിത് മോദി സുസ്മിതയ്ക്ക് അയച്ച ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ഇരുവരും തമ്മിലുള്ള പ്രണയ വാർത്തകൾ പുറത്തുവന്നതോടെയാണ് ലളിത് മോദി 2013ൽ ട്വിറ്ററിൽ പങ്കുവെച്ച ട്വീറ്റ് ചർച്ചയായത്. എന്റെ എസ്എംഎസിന് മറുപടി തരൂ എന്നാണ് മോദി സുസ്മിതയെ ടാ​ഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. 9 വർഷങ്ങൾക്ക് ശേഷം സുസ്മിതയുമായുള്ള പ്രണയം വെളിപ്പെടുത്തിയതോടെയാണ് പഴയ ട്വീറ്റ് ട്രോളായി മാറിയത്.

Read Also: സുസ്മിത സെന്നുമായുള്ള പ്രണയത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍; ആരാണ് ലളിത് മോദി?

പണ്ട് ലളിത് മോദി ആരാധിച്ചിരുന്ന ബോളിവുഡ് നടി സുസ്മിത സെൻ ഇപ്പോൾ അദ്ദേഹത്തിന്റെ പങ്കാളിയാകുന്നതിനെക്കുറിച്ചാണ് പലരും ട്രോൾ പങ്കുവെക്കുന്നത്. ഈ ട്വീറ്റിന് സമാനമായി, താരങ്ങളെ ടാ​ഗ് ചെയ്ത് പ്രണയത്തിന് മറുപടി തരൂ എന്ന് ട്വീറ്റ് ചെയ്യുകയാണ് നിരവധി പേർ. തങ്ങൾ ടാ​ഗ് ചെയ്ത വലിയ താരങ്ങൾ വർഷങ്ങൾ കഴിയുമ്പോൾ തങ്ങളുടെ പങ്കാളിയാകില്ലെന്ന് ആരുകണ്ടു എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നത്.

59-കാരനായ ലളിത് മോദിയാണ് ഐപിഎല്‍ എന്ന ആശയത്തിന് പിന്നിലെ പ്രധാനശക്തി. 2010 വരെ മൂന്ന് വർഷം ഐപിഎല്‍ നയിച്ച ഇദ്ദേഹം, ബിസിസിഐയുടെ വൈസ് പ്രസിഡന്‍റായും ചാമ്പ്യൻസ് ലീഗിന്റെ ചെയർമാനായും പ്രവര്‍ത്തിച്ചു. പിന്നീട് സാമ്പത്തിക ക്രമക്കേടുകളില്‍ പെട്ട് രാജ്യം വിടുകയായിരുന്നു. 2018ല്‍ ലളിത് മോദി വിവാഹ മോചിതനായി. അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. സാമ്പത്തിക ഇടപാടുകേസിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന ലളിത് മോദി നിലവിൽ ലണ്ടനിലാണ് താമസിക്കുന്നത്.

ഐ പി എല്ലിന്റെ മുന്‍ചെയര്‍മാന്‍ എന്ന ഒറ്റ വരിയില്‍ മാത്രം ലളിത് മോദിയെ ഒതുക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്ഥാപകനായ മോദി ക്രിക്കറ്റ് എന്ന കായികഇനത്തിന്റെ സാധ്യതകള്‍ മുന്നില്‍ക്കണ്ട് ചില സുപ്രധാനമായ മാറ്റങ്ങള്‍ക്ക് വഴിവെട്ടിത്തുറന്ന വ്യക്തികൂടിയാണ്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍നിരയിലേക്കുള്ള മോദിയുടെ കുതിപ്പ് അതിശയിപ്പിക്കും വിധത്തില്‍ വേഗത്തിലായിരുന്നു. ഒരു വ്യവസായ കുടുംബത്തിലെ അംഗമായ മോദി വളരെ ചെറുപ്പത്തിലെ തന്നെ കായിര രംഗത്തെ അന്തത സാധ്യതകള്‍ തിരിച്ചറിഞ്ഞിരുന്നു. ഡിസ്‌നിയുടെ പരിപാടികള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്ന മോഡി എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്‍വര്‍ക്കിനു രൂപംനല്‍കിയ മോദിക്ക് ഇന്ത്യയിലെ ടെലിവിഷന്‍ ഉപഭോക്താക്കളുടെ അഭിരുചികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.

ലൈവ് സ്‌പോര്‍ട്‌സിനായി ആളുകള്‍ മടികൂടാതെ പണം നല്‍കുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ലൈവ് സ്‌പോര്‍ട്‌സ് ഡിസ്ട്രിബ്യൂഷനിലൂടെ ബിസിനസ് കെട്ടിപ്പൊക്കുന്നതിനിടെയാണ് 2005ല്‍ ബിസിസിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റാകുന്നത്. പിന്നീട് കൃത്യമായ ആസൂത്രണത്തോടെ മോദി ബിസിസിഐയുടെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായി മാറുകയും അതിന്റെ വരുമാനം 1 ബില്യണ്‍ യുഎസ് ഡോളറിന് മുകളില്‍ ഉയര്‍ത്തുകയും ചെയ്തു.

Story Highlights: Lalit Modi’s old tweet to Sushmita Sen viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here