Advertisement

ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് മുൻമന്ത്രി കെ രാജു; കെ ബി ഗണേഷ് കുമാർ എംഎൽഎ

July 16, 2022
Google News 2 minutes Read

ബഫർസോൺ വിഷയത്തിൽ സിപിഐക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. ബഫർ സോണിൽ ജനങ്ങളെ ആശങ്കയിലാക്കിയത് സിപിഐയുടെ മുൻമന്ത്രി കെ രാജുവാണ്. ബഫർ സോണിൽ കെ രാജു 2019ൽ ഇറക്കിയ ഉത്തരവാണ് പ്രശ്‌നമെന്നും കെ ബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു . അതേസമയം വനംവകുപ്പിൽ പ്രകൃതി ശ്രീവാസ്തവയെ കെഎഫ്‌ഡിസിയുടെ എം.ഡി സഥാനത്ത് നിന്നും മാറ്റി. റീ ബിൽറ്റ് കേരള സ്പെഷ്യൽ ഓഫീസറായിട്ടാണ് പ്രകൃതി ശ്രീവാസ്തവയ്ക്ക് മാറ്റം. ജോർജ് പി മാത്തച്ചൻ പുതിയ ഫോറസ്‌റ്റ് ഡെവലപ്പ്മെന്റ് എം.ഡിയാകും.(bufferzone kb ganesh kumar against k raju)

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

അതേസമയം ബഫർസോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്‍റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു .കേന്ദ്രവും നടപടികൾ സ്വീകരിക്കും എന്നറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച വീണ്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിൽ എത്തി ചർച്ച നടത്തും, ശേഷം കോടതിയിൽ ഹർജി നൽകും. ഇപ്പൊൾ ശുഭ പ്രതീക്ഷ ആണ് ഉള്ളത് . ആഗസ്റ്റ് 12ന് കേന്ദ്ര പരിസ്ഥിതി മന്ത്രി കേരളത്തിൽ വരുന്നുണ്ടെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഒരു കിലോമീറ്റർ പരിധി ഉത്തരവ് മറികടക്കാൻ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് കേരളം കേന്ദ്രത്തോട് പ്രധാനമായും ആവശ്യപ്പെട്ടത്.

Story Highlights: bufferzone kb ganesh kumar against k raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here