Advertisement

കേരള ക്രിക്കറ്റ് അസോസിയേഷനിൽ പീഡന പരാതി

July 16, 2022
Google News 1 minute Read
Complaint of harassment in Kerala Cricket Association

കേരള ക്രിക്കറ്റ് അസോസിയേഷനിൽ പീഡന പരാതി. തിരുവനന്തപുരം ജില്ലാ വനിതാ അണ്ടർ 19 പരിശീലകനെതിരെയാണ് പരാതി. പരിശീലനത്തിനെത്തിയ 12 വയസുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

തമിഴ്നാട് സ്വദേശിയായ പെൺകുട്ടി കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പരിശീലകനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ പിതാവും രം​ഗത്തെത്തി.

കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്വാധീനം ഉപയോഗിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചു. പല പെൺകുട്ടികൾക്കും പരാതിയുണ്ടെന്നും, നാണക്കേട് ഭയന്ന് പുറത്ത് പറയാത്തതാണെന്നും പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: Complaint of harassment in Kerala Cricket Association

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here