പനീർ കറിക്ക് പകരം നൽകിയത് ചിക്കൻ കറി; ഹോട്ടലിന് 20,000 രൂപ പിഴ

പനീർ കറിക്ക് പകരം ചിക്കൻ കറി നൽകിയ ഹോട്ടലിന് 20,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി. ഗ്വാളിയാറിലാണ് സംഭവം. ( hotel fined for serving butter chicken instead of paneer )
ശുദ്ധ വെജിറ്റേറിയനായ അഭിഭാഷകൻ സിദ്ധാർത്ഥ് ശ്രീവാസ്തവയുടെ കുടുംബം ജൂൺ 26നാണ് സൊമാറ്റോ വഴി ജിവാജി ക്ലബ് എന്ന ഹോട്ടലിൽ നിന്ന് മട്ടർ പനീർ ഓർഡർ ചെയ്തത്. എന്നാൽ ബട്ടർ ചിക്കനാണ് പകരം വന്നത്. കുടുംബം അന്ന് യാതൊന്നും കഴിച്ചിരുന്നില്ല. ഓർഡർ മാറി നൽകിയതിൽ ക്ഷുഭിതരായ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.
സേവനത്തിൽ വന്ന പിഴവ് ചൂണ്ടിക്കാട്ടിയാണ് കോടതി പിഴ ചുമത്തിയത്. ‘തെറ്റായ നീക്കം കുടുംബത്തിന് മാനസികവും ശാരീരകവുമായ ആഘാതമേൽപ്പിച്ചു. അതുകൊണ്ട് തന്നെ പിഴ തുകയ്‌ക്കൊപ്പം കേസ് നടത്തിപ്പിനുള്ള തുക കൂടി കുടുംബത്തിന് നൽകണം’- കോടതി നിരീക്ഷിച്ചതിങ്ങനെ.
Story Highlights: hotel fined for serving butter chicken instead of paneer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here