‘മലയാളീസ്’ പൊളിയല്ലേ; യാത്രയ്ക്കിടെ യുവതിയ്ക്ക് നഷ്ടമായ താലിമാല തിരികെ നല്കി ബസ് ജീവനക്കാര്‍

ബസില്‍ വച്ച് നഷ്ടമായ താലിമാല യുവതിയെ തിരികെ ഏല്‍പ്പിച്ച് മാതൃകയായി മലയാളീസ് എന്ന സ്വകാര്യ ബസ് ജീവനക്കാര്‍. എറണാകുളം- ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ മാല നഷ്ടമായ അരൂര്‍ സ്വദേശിയായ സൗമ്യ എന്ന യുവതിക്കാണ് മലയാളീസ് ജീവനക്കാര്‍ കരുതലിന്റെ കൈകള്‍ നീട്ടിയത്. തങ്ങളുടെ കൈയില്‍ കിട്ടിയ മാല പൊലീസിന്റെ കൂടി സാന്നിധ്യത്തിലാണ് മലയാളീസ് സൗമ്യയുടെ പക്കല്‍ തിരികെയേല്പ്പിച്ചത്. (private bus employees gave back traveler gold chain)
എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സൗമ്യയുടെ താലിമാല വൈകിട്ട് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ വൈറ്റിലയ്ക്കും അരൂരിനുമിടയിലാണ് മലയാളീസ് ബസില്‍ നഷ്ടമായത്. മലയാളീസിലെ സ്ഥിരം യാത്രക്കാരിയായ വയലാര്‍ സ്വദേശി അഞ്ജു എന്ന കുട്ടിയ്ക്ക് ഈ മാല ലഭിക്കുകയും കുട്ടി അത് ബസ് ജീവനക്കാരെ എല്‍പ്പിക്കുകയുമായിരുന്നു.
നഷ്ടമായത് സൗമ്യയുടെ മാലയാണെന്ന് തിരിച്ചറിഞ്ഞ ശേഷം ‘മലയാളീസ് ട്രസ്റ്റി’ലെ അംഗവും ബസ്സിന്റെ മുതലാളിമാരില്‍ ഒരാളുമായ ശ്രീജിത്ത് അരൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രിന്‍സിപ്പല്‍ എസ്ഐ ഡൊമിനിക് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മാല സൗമ്യയുടെ കൈയില്‍ തിരികെ ഏല്‍പ്പിക്കുകയായിരുന്നു.
Story Highlights: private bus employees gave back traveler gold chain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here