എത്ര കേട്ടാലും മതിവരാത്ത മാജിക്കൽ വോയിസ്; വൈറൽ ആയി ഒരു എട്ടാം ക്ലാസുകാരന്റെ പാട്ട്…

വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങളും ചിത്രങ്ങളും വൈറലാകുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിയിരിക്കുകയാണ് ഒരു എട്ടാം ക്ലാസുകാരന്റെ പാട്ട്. കൊടകര മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർഥിയായ മിലൻ ആണ് തന്റെ ആലാപന മികവിലൂടെ സോഷ്യൽ മീഡിയയെ കീഴടക്കിയിരിക്കുന്നത്. ക്ലാസ് മുറിയിൽ സഹപാഠികളുടെ മുമ്പിൽ വച്ചാണ് മിലൻ പാട്ടുപാടുന്നത്. ഒരു ക്ലാസ്സ് മുഴുവൻ മിലൻറെ സംഗീതത്തിൽ അലിഞ്ഞുചേരുന്നത് ദൃശ്യങ്ങളിൽ കാണാം.
ജയസൂര്യ അഭിനയിച്ച ‘വെള്ളം’ എന്ന ചിത്രത്തിനു വേണ്ടി ബിജിബാൽ ഈണമൊരുക്കിയ ‘ആകാശമായവളെ’ എന്ന ഗാനമാണ് മിലൻ ക്ലാസ്സിൽ പാടിയത്. ഈ മിടുക്കന്റെ പാട്ട് ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് കേട്ടത്. ഇന്നത്തെ ദിവസം കൂടുതൽ സന്തോഷം നൽകി എന്ന തലക്കെട്ടോടെ അധ്യാപകൻ പ്രവീൺ എം. കുമാർ ആണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ആരെങ്കിലും ഒരു പാട്ട് പാടൂ എന്ന അധ്യാപികൻ പറഞ്ഞപ്പോഴേക്കും മിലൻ പാട്ട് പാടാൻ തയ്യാറാകുകയായിരുന്നു.
സംഗീത സംവിധായകൻ ബിജിബാല്‍ അടക്കം ഈ മിടുക്കനെ പ്രശംസിച്ച് രംഗത്തെത്തി. സിനിമയിൽ ഈ ഗാനം ആലപിച്ച ഷഹബാസ് അമനും മിലനെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഒപ്പം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയിൽ പങ്കിട്ട അധ്യാപകന് നന്ദി അറിയിക്കുകയൂം ചെയ്തു. ‘നന്ദി പ്രവീൺ ജി. മിലൻ എത്ര ഹൃദ്യമായാണ് ആകാശമായവളേ പാടുന്നത്. ഉള്ളില്‍ തട്ടുന്നു. എത്ര ശ്രദ്ധയോടെയാണു കൂട്ടുകാർ മിലനെ കേൾക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്. വളരെ വളരെ സന്തോഷം തോന്നുന്നു. കൂടെ സുഖമുള്ള ഒരു ചെറിയ നോവും കൂടി അനുഭവപ്പെടുന്നുണ്ട് ട്ടൊ! ഹൃദ്യം’, എന്നാണ് ഷഹബാസ് കുറിച്ചത്.
Story Highlights: student milan singing at classroom video goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here