ആഗോള ഭക്ഷ്യപ്രതിസന്ധി: ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക

ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ്(USAID), യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എന്നിവ വഴി 592 മില്യൺ ഡോളർ ധനസഹായം നൽകും. ബ്യൂറോ ഓഫ് പോപ്പുലേഷൻ, റെഫ്യൂജീസ് ആൻഡ് മൈഗ്രേഷൻ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ജൂലിയറ്റ വാൾസിയാണ് ഇക്കാര്യം അറിയിച്ചത്.
ആഗോള ഭക്ഷ്യപ്രതിസന്ധിയും, പ്രാദേശിക സംഘർഷവും രൂക്ഷമായ ഉഗാണ്ടൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ ഉഗാണ്ടയിലെ മാനുഷിക സഹായത്തിനായി 82 ദശലക്ഷത്തിലധികം USDയും, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള 61 ദശലക്ഷത്തിലധികം മാനുഷിക സഹായവും, USAID-യിൽ നിന്ന് 21 ദശലക്ഷം ഡോളറും ഉൾപ്പെടുന്നു.
1.5 ദശലക്ഷത്തിലധികം അഭയാർത്ഥികളുമായി ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ അഭയാർത്ഥി കേന്ദ്രമാണ് ഉഗാണ്ട. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) വഴിയുള്ള USAID ധനസഹായം ബീൻസ്, ചോളം ധാന്യം, സസ്യ എണ്ണ തുടങ്ങി ഭക്ഷ്യ സാധനങ്ങളുടെ പ്രതിമാസ കിറ്റായി അഭയാർത്ഥികളിൽ എത്തിച്ചേരും. കൂടാതെ കടുത്ത വരൾച്ച അനുഭവിക്കുന്ന ഉഗാണ്ടയിലെ കരമോജ ഉപമേഖലയിലെ കമ്മ്യൂണിറ്റികൾക്കും ഇത് വലിയ ആശ്വാസമാണ്.
Story Highlights: US announces over USD 592 mn in humanitarian aid for Africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here