തടസപ്പെട്ട ജലവിതരണം പുന:സ്ഥാപിച്ചു; അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ നാളെ നടത്തും

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ നാളെ നടത്തും. ആശുപത്രിയിൽ തടസപ്പെട്ട ജലവിതരണം പുന:സ്ഥാപിച്ചു. അടിയന്തിര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ രണ്ട് മോട്ടോർ വാങ്ങി ആശുപത്രിയിലെത്തിച്ചു. മോട്ടോറിൽ ചളി കയറിയതിനെ തുടർന്നാണ് ആശുപത്രിയിലെ ജലവിതരണം മുടങ്ങിയത്. (attappadi tribal hospital surgery update)
Read Also: അട്ടപ്പാടി ട്രൈബൽ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി; മന്ത്രി കെ. രാധാകൃഷ്ണൻ ഇടപെട്ടു
വിഷയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടിരുന്നു ആരോഗ്യം, വൈദ്യുതി മന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തി. ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. ഏകോപനത്തിനായി കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വെള്ളമില്ലാത്ത സാഹചര്യത്തിൽ മറ്റ് രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്ചാർജ് വാങ്ങി മറ്റു ആശുപത്രികളിലേക്ക് പോയി.
Story Highlights: attappadi tribal hospital surgery update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here