മഥുരയിലെ വികസന പദ്ധതികളില്‍ ജനങ്ങളില്‍ നിന്ന് നിര്‍ദേശം തേടി ഹേമമാലിനി എംപി

2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. മഥുരയില്‍ ശ്രീകൃഷ്ണ നഗരം അയോധ്യ ക്ഷേത്ര മാതൃകയില്‍ വികസിപ്പിക്കുന്നതിനായുള്ള പദ്ധതിയെ കുറിച്ച് ആശയം പങ്കുവച്ചിരിക്കുകയാണ് ഹേമ മാലിനി എംപി. മതപണ്ഡിതന്മാരോടും പൊതുജനങ്ങളോടും ഉള്‍പ്പെടെ ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്.(hema malini seeks suggestions from people on mathura development projects)
‘ബ്രജ് ചൗരാസി കോസ് പരിക്രമ’ റൂട്ട് പദ്ധതി വികസിപ്പിക്കാന്‍ എന്തുചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഹേമമാലിനി എം പി ആവശ്യപ്പെട്ടു. മതപരമായ പ്രാധാന്യം കൂടിയുള്ള പദ്ധതിയില്‍ എന്തെല്ലാം ഉള്‍പ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് ജനങ്ങളില്‍ നിന്ന് തേടിയിട്ടുള്ളത്.
Read Also: ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
പദ്ധതിക്കായുള്ള നിര്‍ദേശങ്ങള്‍ എംപി ഉപരിതല ഗതാഗത മന്ത്രാലയത്തിന് കൈമാറി. 5000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അനുമതി നല്‍കി. പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാനായി ടെന്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പദ്ധതിയുടെ വികസനത്തെ കുറിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ബ്രജിലെ മതപരവും സാംസ്‌കാരികവും പൈതൃകവുമായ രീതിയിലേക്ക് പദ്ധതിയെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Story Highlights: hema malini seeks suggestions from people on mathura development projects
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here