‘പെണ്ണ്, സഖാവ്, നില്‍പ്പ്, നിലപാട്’; ആനി രാജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കെ.കെ രമ

വിവാദങ്ങള്‍ക്കിടെ സിപിഐ നേതാവ് ആനി രാജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കെ.കെ രമ എംഎല്‍എ. ഫേസ്ബുക്കിലാണ് കെ.കെ രമ നിലപാട് വ്യക്തമാക്കുന്ന പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.(kk rema shared photo with annie raja)
‘പെണ്ണ്, സഖാവ്, നില്‍പ്പ്, നിലപാട്’ എന്നാണ് ചിത്രത്തിന്റെ തലക്കെട്ട്. കെ കെ രമയെ അധിക്ഷേപിച്ച് എം എം മണി നടത്തിയ പരാമര്‍ശത്തില്‍ രമയ്ക്ക് പിന്തുണയുമായി ആനി രാജ രംഗത്ത് വന്നിരുന്നു. ഇതോടെ ആനി രാജയ്‌ക്കെതിരെയും എം എം മണി തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
‘ആനി രാജ, അവര്‍ ഡല്‍ഹിയിലല്ലേ കേരള നിയമ സഭയിലല്ലലോ ഉണ്ടാക്കല്‍. നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയാവൂ. ആനി രാജയ്ക്കെങ്ങനെ അറിയാന്‍ സാധിക്കും. ഇനി അവര്‍ പറഞ്ഞാലും എനിക്ക് അതൊരു വിഷയമല്ല. കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. സമയം കിട്ടിയാല്‍ കൂടുതല്‍ ഭംഗിയായി പറഞ്ഞേനെ. ഇതായിരുന്നു ആനി രാജയ്‌ക്കെതിരെ എംഎം മണി പറഞ്ഞത്.
Read Also: ആനി രാജയുടെ നിലപാടിൽ അഭിമാനം തോന്നി, എം.എം മണിയെ പാർട്ടി തിരുത്തിക്കണമെന്ന് കെ.കെ രമ
ആനി രാജയുടെ നിലപാടില്‍ അഭിമാനം തോന്നിയെന്നാണ് കെ കെ രമ പ്രതികരിച്ചത്. ആനി രാജയുടെ നിലപാട് കൃത്യമാണ്. കമ്യൂണിസ്റ്റ് നിലപാടാണ് ആനി രാജ പറഞ്ഞത്. അവരെയും അധിക്ഷേപിക്കുകയാണ് എംഎം മണി. ആനി രാജയെ പോലൊരു നേതാവിനെ വിമര്‍ശിക്കാനുള്ള യോഗ്യത മണിക്കുണ്ടോ. എംഎം മണിയെ പാര്‍ട്ടി തിരുത്തിക്കണമെന്ന് കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
Story Highlights: kk rema shared photo with annie raja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here