Advertisement

പാൽ ഉത്പ്പന്നങ്ങളുടെ വില വർധിക്കുന്നത് ആശങ്കാജനകം; എംഎം മണിയുടെ അഹങ്കാരത്തിന് പരിധിയില്ലെന്ന് രമേശ്‌ ചെന്നിത്തല

July 17, 2022
Google News 2 minutes Read
ramesh

പാൽ ഉത്പന്നങ്ങളുടെ വില വർധിക്കുന്നത് ആശങ്കാജനകം എന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. മിൽമ ചെയർമാൻ ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ, പി എ ബാലൻമാസ്റ്റർ എന്നിവരുടെ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.(ramesh chennithala against milk products hike)

വില വര്‍ധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്ടി വർധിക്കുന്നതോടെ കുടുംബ ബഡ്ജറ്റ് തെറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ എല്ലാ ഉത്പന്നങ്ങൾക്കും വിലക്കയറ്റം ആണ്. ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കടന്ന കൈ ആയിപ്പോയി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമർശത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിയെന്നും എംഎംമണിയെ പിന്തുണയ്ക്കുന്നു. എംഎം മണിയുടെ അഹങ്കാരത്തിന് പരിധിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു .

സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങൾക്ക് നാളെ മുതലാണ് വില കൂടുന്നത്. പാക്ക് ചെയ്ത ഭക്ഷ്യ വസ്തുകൾക്ക് നാളെ മുതൽ അഞ്ച് ശതമാനം ജിഎസ് ടി നിലവിൽ വരുന്ന സാഹചര്യത്തിലാണിത്. അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കൾക്കും വില കൂടുമെന്ന ആശങ്കയുണ്ട്. വ്യക്തത തേടി സംസ്ഥാനം ജിഎസ് ടി വകുപ്പിന് കത്തയച്ചു.

Story Highlights: ramesh chennithala against milk products hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here