Advertisement

തൃശൂർ എളനാട് മേഖലയിലെ വനംകൊള്ള; ഫോറസ്റ്റ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു

July 17, 2022
Google News 1 minute Read

തൃശൂർ എളനാട് മേഖലയിലെ വനംകൊള്ളയിൽ ഫോറസ്റ്റ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. മരം മുറിയ്ക്കലിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്നാണ് പരിശോധിക്കുകയാണ്. എളനാട് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ഫോറസ്റ്റ് വിജിലൻസ് വിഭാഗം വിവരം തേടി. മരം മുറിച്ച സ്ഥലത്തും പരിശോധന നടത്തി. വനംകൊള്ളയുടെ വാർത്ത 24 ആണ് പുറത്തുകൊണ്ടുവന്നത്.

എറണാകുളം, തൃശൂർ ജില്ലയുടെ ചുമതലയുള്ള അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എത്ര മരങ്ങൾ ഇവിടെ നിന്ന് നഷ്ടപ്പെട്ടു എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മരംമുറിയെപ്പറ്റി അറിവുണ്ടായിരുന്നു എന്നാണ് സൂചന.

Story Highlights: thrissur forest investigation update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here