Advertisement

‘നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് തടങ്കലിൽ പാർപ്പിച്ചു’; പാടം വനം വകുപ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി

May 15, 2025
Google News 2 minutes Read

പത്തനംതിട്ട പാടം വനം വകുപ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആറുപേരാണ് പരാതി നൽകിയത്. നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് തടങ്കലിൽ പാർപ്പിച്ചുവെന്നാണ് പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ച പരാതിയിൽ പോലീസ് ഇതുവരെ കേസെടുത്തില്ല.

പരാതി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ ശേഷമാകും കേസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് കടക്കണമെന്ന് അന്തിമമായി പൊലീസ് തീരുമാനിക്കുക. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് പരാതിക്കാർ പറയുന്നത്. അതേസമയം വനം വകുപ്പ് നൽകിയ പരാതിയിൽ എംഎൽഎയ്ക്കെതിരെ ഇന്ന് കൂടൽ പോലീസ് കേസെടുത്തിരുന്നു.

Read Also: കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവം; കെ.യു.ജനീഷ് കുമാര്‍ MLAയ്ക്ക് എതിരെ കേസ്

ജോലി തടസപ്പെടുത്തിയെന്നായിരുന്നു വനം വകുപ്പ് ഉദ്യോ​ഗസ്ഥർ കെ.യു.ജനീഷ് കുമാര്‍ എംഎൽഎയ്ക്കെതിരെ പരാതി നൽകിയിരുന്നത്. മൂന്ന് പരാതികളായിരുന്നു നൽകിയിരുന്നത്. അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും അടക്കമാണ് പരാതി നൽകിയിരുന്നത്. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെയാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ചത്.

Story Highlights : Complaint against Padam Forest Department station Officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here