Advertisement

‘മഹാനായ ദേശഭക്തന്‍’; വി.ഡി സവര്‍ക്കര്‍ക്ക് പ്രത്യേക പതിപ്പുമായി ഗാന്ധിസ്മൃതി ദര്‍ശന്‍ മാസിക

July 17, 2022
Google News 3 minutes Read
vd savarkar on gandhi memorial museum's magazine

ഗാന്ധിസ്മൃതി ദര്‍ശന്‍ മാസികയുടെ പുതിയ പതിപ്പില്‍ വി. ഡി സവര്‍ക്കറെ മഹത്വവത്ക്കരിച്ചത് വിവാദത്തില്‍. മഹാനായ ദേശഭക്തന്‍ വീര്‍ സവര്‍ക്കര്‍ എന്ന തലക്കെട്ടിലാണ് ഹിന്ദുത്വ ആശയ പ്രചാരകന്‍ വി ഡി സവര്‍ക്കറെ കുറിച്ച് മാസികയുടെ വിശേഷാല്‍പ്പതിപ്പിലുള്ളത്. വി ഡി സവര്‍ക്കറുടെ പുസ്തകമായ ഹിന്ദുത്വയിലെ ഒരു ഭാഗം അതേപോലെ മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് (vd savarkar on gandhi memorial museum’s magazine)

പ്രതിപക്ഷ നേതാക്കളടക്കം വലിയ വിമര്‍ശനമാണ് മാസികയ്‌ക്കെതിരെ ഉയര്‍ത്തുന്നത്. ഗാന്ധി സ്മൃതിയുടെയും ദര്‍ശന്‍ സമിതിയുടെയും ഹിന്ദി മാസികയായ ആന്റിം ജാന്റെ ജൂണ്‍ ലക്കത്തിലെ പതിപ്പിലാണ് സവര്‍ക്കറുടെ മുഖചിത്രവും സവര്‍ക്കറെ മഹത്വവത്ക്കരിക്കുന്ന എഴുത്തുമുള്ളത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് സവര്‍ക്കറെ കുറിച്ചെഴുതിയ ലേഖനങ്ങളും മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ദേശസ്‌നേഹി സവര്‍ക്കര്‍’, ‘വീര്‍ സവര്‍ക്കറും മഹാത്മാഗാന്ധിയും’ എന്നീ പേരുകളിലാണ് ലേഖനങ്ങള്‍. മാസികയുടെ എഡിറ്റര്‍ പ്രവീണ്‍ ദത്ത് ശര്‍മയുടെ ‘ഗാന്ധി കാ ഗുസ്സ’ (ഗാന്ധിയുടെ കോപം) എന്ന ലേഖനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘വീര്‍ സവര്‍ക്കര്‍ ഒരു മഹാനായിരുന്നു. ഗാന്ധിയും അതുപോലെ പട്ടേലും. അവരുടെ ത്യാഗത്തില്‍ നിന്ന് പഠിക്കണം. ബ്രിട്ടീഷ് ഭരണകാലത്ത് സവര്‍ക്കറോളം ജയിലുകള്‍ക്ക് പിന്നില്‍ ചെലവഴിച്ച മറ്റാരുമില്ല’. സമിതി ഉപാധ്യക്ഷന്‍ വിജയ് ഗോയല്‍
‘ദി ഹിന്ദു’വിനോട് പറഞ്ഞു.

Read Also: നെഹ്‌റുവിന് പകരം സവര്‍ക്കര്‍; ഗാന്ധിജിക്ക് പകരം ഗോഡ്‌സേ; ആര്‍എസ്എസിനെ വിമര്‍ശിച്ച് എംവി ജയരാജന്‍

സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന പ്രത്യേക ലക്കങ്ങള്‍ മാസിക പ്രസിദ്ധീകരിക്കുന്നത് തുടരുമെന്നും സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന വിഷയമാണ് ഓഗസ്റ്റ് ലക്കത്തിലുള്ളതെന്നും വിജയ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: vd savarkar on gandhi memorial museum’s magazine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here